മാനില (ഫിലിപ്പീന്‍സ്): ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിൽ പിവി സിന്ധുവിന് വെങ്കലം. സെമി ഫൈനലിൽ ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം അകാനെ യമാഗുച്ചിയോട് തോൽവി വഴങ്ങിയതോടെയാണ് താരത്തിന് വെങ്കലം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോർ 21-13, 19-21, 16-21.
Badminton Asia Championship: സെമിയിൽ കാലിടറി സിന്ധു; തോറ്റെങ്കിലും വെങ്കലം സ്വന്തം - PV Sindhu loses to Akane Yamaguchi
ജപ്പാന്‍റെ അകാനെ യമാഗുച്ചിയോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സിന്ധു തോൽവി വഴങ്ങിയത്
Badminton Asia Championship: സെമിയിൽ കാലിടറി സിന്ധു; തോറ്റെങ്കിലും വെങ്കലം സ്വന്തം
വാശിയേറിയ മത്സരത്തിൽ ആദ്യ സെറ്റ് 21-13ന് അനായാസം സിന്ധു സ്വന്തമാക്കിയിരുന്നു. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ രണ്ടാമത്തെ സെറ്റ് 19-21ന് ജപ്പാൻ താരം സ്വന്തമാക്കി. തുടർന്ന് മൂന്നാം സെറ്റും നേടി യമാഗുച്ചി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
നേരത്തെ ക്വാർട്ടൽ ഫൈനലിൽ ചൈനയുടെ ഹി ബിങ് ജിയാവോയെ തകർത്താണ് സിന്ധു സെമിയിലേക്ക് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സിന്ധുവിന്‍റെ വിജയം. സ്‌കോർ 21-09, 13-21, 21-19.