ലഖ്‌നൗ:സയ്യിദ് മോദി ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധു. സെമി ഫൈനൽ മത്സരത്തിനിടെ എതിരാളിയായ റഷ്യയുടെ എവ്‌ജെനിയ കൊസെറ്റ്‌സ്‌കായ പരിക്കേറ്റ് പിൻമാറിയതോടെയാണ് സിന്ധു ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.
മത്സരത്തിന്‍റെ ആദ്യ ഗെയിം 21-11 ന് സിന്ധു അനായാസം സ്വന്തമാക്കിയിരുന്നു. ഇതിനിടെ കൊസെറ്റ്‌സ്‌കായ പരിക്കേറ്റ് മത്സരത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബൻസൂദ് ആണ് സിന്ധുവിന്‍റെ എതിരാളി.