ക്വാലലംപൂര്‍: മലേഷ്യൻ ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ പി വി സിന്ധുവും മലയാളിതാരം എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം, പുരുഷ സിംഗിൾസിൽ കാശ്യപ് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. 44 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ തായ്‌ലൻഡിന്‍റെ കുൻലാവുട്ട് വിറ്റിഡ്‌സർനിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് കാശ്യപിന്‍റെ തോൽവി. സ്‌കോർ: 21-19, 21-10.
മലേഷ്യൻ ഓപ്പണ്‍: പി വി സിന്ധുവും എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടറില്‍, കാശ്യപ് പുറത്ത് - പി വി സിന്ധുവും എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടറില്‍
57 മിനിറ്റ് നീണ്ട മത്സരത്തിൽ തായ്‌ലൻഡ് താരം ഫിറ്റായപോങ് ചൈവാനെതിരെ പിന്നില്‍ നിന്ന് പൊരുതികയറിയാണ് സിന്ധുവിന്‍റെ വിജയം.
57 മിനിറ്റ് നീണ്ട മത്സരത്തിൽ തായ്‌ലൻഡ് താരം ഫിറ്റായപോങ് ചൈവാനെതിരെ പിന്നില്‍ നിന്ന് പൊരുതി കയറിയാണ് സിന്ധുവിന്‍റെ വിജയം. ആദ്യ ഗെയിം 19-21ന് സിന്ധുവിന് നഷ്‌ടമായിരുന്നു. അടുത്ത രണ്ട് ഗെയിമിലും തിരിച്ചടിച്ച സിന്ധു 21-9, 21-14ന് മത്സരം സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ തായ് സു യിങിനെയാണ് സിന്ധു നേരിടുക.
പ്രണോയ് തയ്‌വാന്‍ താരം ചൗ ടിയെന്‍ ചെന്നിനെയാണ് തോല്‍പ്പിച്ചത്. 21-15, 21-7എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയ് തോല്‍പ്പിച്ചത്. ഇന്തോനേഷ്യയുടെ ജോനാതന്‍ ക്രിസ്റ്റിയെയാണ് മലയാളി താരം ക്വാര്‍ട്ടറില്‍ നേരിടുക. ഡബിള്‍സില്‍ ചിരാഗ് ഷെട്ടി- സാത്വിക്‌സായ്രാജ് സഖ്യത്തിനും മത്സരമുണ്ട്.