കേരളം

kerala

ETV Bharat / sports

സിംഗപ്പൂര്‍ ഓപ്പണ്‍: മുന്നേറ്റം തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍, അവസാന എട്ടില്‍ മൂന്ന് പേര്‍ - എച്ച് എസ് പ്രണോയ്‌

സൈന നേവാളും, പി.വി സിന്ധുവും, എച്ച് എസ് പ്രണോയിയും സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

singapore open  pv sindhu  hs pranoy  pv sindhu singapore open 2022  hs pranoy singapore open 2022  saina nehwal  സിംഗപ്പൂര്‍ ഓപ്പണ്‍2022  പി വി സിന്ധു  എച്ച് എസ് പ്രണോയ്‌  സൈന നേവാള്‍
സിംഗപ്പൂര്‍ ഓപ്പണ്‍: സിന്ധുവും, പ്രണോയിയും ക്വാര്‍ട്ടറില്‍: അവസാന എട്ടില്‍ സ്ഥാനം ഉറപ്പിക്കാന്‍ സൈന ഇന്നിറങ്ങും

By

Published : Jul 14, 2022, 2:01 PM IST

സിംഗപ്പൂര്‍:സൈന നേവാളും,പി.വി സിന്ധുവും, എച്ച് എസ് പ്രണോയിയും സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വിയറ്റ്‌നാം താരം ലിന്‍ ങുയേനെ തകര്‍ത്താണ് സിന്ധുവിന്‍റെ മുന്നേറ്റം. സ്‌കോര്‍ 19-21, 21-19, 21-18.

ആദ്യ ഗെയിം വിയറ്റനാമി താരത്തിന് അടിയറവ് പറഞ്ഞ സിന്ധു രണ്ടും മൂന്നും ഗെയിമുകള്‍ വിയര്‍ത്താണ് സ്വന്തമാക്കിയത്. ചൈനയുടെ ഹാന്‍ യൂവാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്‍റെ എതിരാളി.

ലോക ഒന്‍പതാം നമ്പര്‍ താരത്തെ തകര്‍ത്താണ് സൈനയുടെ മുന്നേറ്റം. സ്‌കോര്‍ 21-19, 11-21, 21-17.

ഒരു മണിക്കൂറും അന്‍പത് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക നാലാം നമ്പര്‍ ചൗ ടീന്‍ ചെനിനെ തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ ഗെയിമില്‍ പിന്നിട്ട് നിന്ന ശേഷമായിരുന്നു പ്രണോയിയുടെയും തിരിച്ചുവരവ്. സ്‌കോര്‍ 14-21, 22-20, 21-18. ജപ്പാന്‍ താരം കൊടൈ നരൗകയാണ് ക്വാര്‍ട്ടറില്‍ പ്രണോയിയുടെ എതിരാളി.

അതേ സമയം മറ്റൊരു ഇന്ത്യന്‍ താരമായ മിഥുന്‍ മഞ്‌ജുനാഥ് രണ്ടാം റൗണ്ടില്‍ പുറത്തായി. അയര്‍ലന്‍ഡ് താരത്തോടാണ് മിഥുന്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടത്. സ്കോര്‍ 10-21, 21-18, 16-21.

ABOUT THE AUTHOR

...view details