കേരളം

kerala

ETV Bharat / sports

കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിത അത്‌ലറ്റുകളുടെ പട്ടിക ; പിവി സിന്ധു 12ാം സ്ഥാനത്ത് - Naomi Osaka earnings in 2022

പിവി സിന്ധു ഈ വര്‍ഷം 7.1 മില്യണ്‍ ഡോളറാണ് സമ്പാദിച്ചത്. ഇതില്‍ 7 മില്യണ്‍ ഡോളറും കളത്തിന് പുറത്തുനിന്നാണ്

Forbes  list of Highest Paid Sportswoman In 2022  PV Sindhu  PV Sindhu news  Naomi Osaka  പിവി സിന്ധു  പിവി സിന്ധുവിന്‍റെ ഈ വര്‍ഷത്തെ സമ്പാദ്യം  PV Sindhu s earnings 2022  Naomi Osaka earnings in 2022
കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിത അത്‌ലറ്റുകളുടെ പട്ടിക; പിവി സിന്ധു 12ാം സ്ഥാനത്ത്

By

Published : Dec 23, 2022, 2:39 PM IST

ലണ്ടന്‍ : ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിത അത്‌ലറ്റുകളുടെ പട്ടികയുടെ മുന്‍ നിരയില്‍ ഇടം നേടി ഇന്ത്യയുടെ ബാഡ്മിന്‍റൺ താരം പിവി സിന്ധു. ഫോർബ്‌സിന്‍റെ വാർഷിക പട്ടികയില്‍ 12-ാം സ്ഥാനത്താണ് സിന്ധു. 7.1 മില്യണ്‍ ഡോളറാണ് സിന്ധു ഈ വര്‍ഷം സമ്പാദിച്ചത്.

ഇതില്‍ 7 മില്യണ്‍ ഡോളറും കളത്തിന് പുറത്തുനിന്നാണ്. പട്ടികയിലെ ആദ്യ പത്തില്‍ ടെന്നീസ് താരങ്ങളുടെ ആധിപത്യമാണ്. ഏഴ്‌ പേരാണ് ആദ്യ പത്തിലെ ടെന്നീസ് താരങ്ങള്‍. ജപ്പാന്‍റെ നവോമി ഒസാക്കയാണ് തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാമതെത്തിയത്.

51.11 മില്യണ്‍ ഡോളറാണ് നവോമി ഒസാക്ക ഈ വര്‍ഷം സമ്പാദിച്ചത്. സെറീന വില്യംസാണ് രണ്ടാമത്. 41.3 മില്യണ്‍ ഡോളറാണ് താരത്തിന്‍റെ ഈ വര്‍ഷത്തെ സമ്പാദ്യം. ചൈനയുടെ ഫ്രീസ്റ്റൈൽ സ്കീയിങ് താരമായ എലീൻ ഗുവാണ് മൂന്നാമത്.

20.1 മില്യണ്‍ ഡോളറാണ് ചൈനീസ് താരം ഈ വര്‍ഷം നേടിയത്. ടെന്നീസ് താരങ്ങളായ എമ്മ റാഡുക്കാനു (18.7 മില്യണ്‍), ഇഗ സ്വിറ്റെക് (14.9 മില്യണ്‍), വീനസ് വില്യംസ് (12.1 മില്യണ്‍), കൊക്കോ ഗൗഫ് (11.1 മില്യണ്‍) എന്നിവരാണ് നാല് മുതല്‍ ഏഴുവരെയുള്ള സ്ഥാനങ്ങളില്‍.

Also read:BAN VS IND: ഇന്ത്യക്കാരില്‍ എട്ടാമന്‍; ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയ്‌ക്ക് റെക്കോഡ്

യുഎസ്‌ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈൽസാണ് എട്ടാമത്. 11.1 മില്യണ്‍ ഡോളറാണ് ബൈൽസ് ഈ വര്‍ഷം നേടിയത്. യുഎസ് ടെന്നീസ് താരം ജെസീക്ക പെഗുല (7.6 മില്യണ്‍ ഡോളര്‍), ഓസ്‌ട്രേലിയന്‍ ഗോള്‍ഫ്‌ താരം മിൻജീ ലീയാണ് (7.3 മില്യണ്‍ ഡോളര്‍) എന്നിവരാണ് ആദ്യ പത്തിലെ മറ്റുപേരുകള്‍.

ABOUT THE AUTHOR

...view details