കേരളം

kerala

ETV Bharat / sports

അമിത് ഖാത്രിയെ അഭിനന്ദിച്ച് പിടി ഉഷയും നീരജ് ചോപ്രയും - പിടി ഉഷ

നെയ്‌റോബില്‍ നടക്കുന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 10 കി.മീ നടത്തത്തിലാണ് ഇന്ത്യന്‍ താരത്തിന്‍റെ മെഡല്‍ നേട്ടം.

Neeraj Chopra  PT Usha  Amit Khatri  അമിത് ഖാത്രി  പിടി ഉഷ  നീരജ് ചോപ്ര
അമിത് ഖാത്രിയെ അഭിനന്ദിച്ച് പിടി ഉഷയും നീരജ് ചോപ്രയും

By

Published : Aug 21, 2021, 10:09 PM IST

ന്യൂഡല്‍ഹി : അണ്ടര്‍ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ അമിത് ഖാത്രിയെ അഭിനന്ദിച്ച് ട്രാക്ക് ആൻഡ് ഫീൽഡ് ഇതിഹാസം പി.ടി ഉഷയും ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയും. ട്വിറ്ററിലൂടെയാണ് ഇരുവരും അമിതിന് അഭിനന്ദനങ്ങളറിയിച്ചത്.

കഠിനാധ്വാനം തുടരാനും തുടര്‍ന്നുള്ള മത്സരങ്ങളിലും കൂടുതല്‍ മികവ് പുലർത്താനാവട്ടെയെന്നുമാണ് പിടി ഉഷയുടെ ആശംസ.

"മെഡൽ നേട്ടത്തിന് അഭിനന്ദനങ്ങൾ, അമിത്. രാജ്യത്തിന് രണ്ടാമത്തെ മെഡൽ നേടിത്തന്ന ഒരു മികച്ച പ്രകടനം. കഠിനാധ്വാനം തുടരുക. തുടര്‍ന്നുള്ള മത്സരങ്ങളിലും കൂടുതല്‍ മികവ് പുലർത്താനാവട്ടെ! ജയ് ഹിന്ദ്" പിടി ഉഷ ട്വീറ്റ് ചെയ്തു.

അതേസമയം 'മികച്ച പ്രകടനത്തിന് അമിത് ഭായ്ക്ക് അഭിനന്ദനങ്ങൾ' എന്നായിരുന്നു നീരജ് ചോപ്രയുടെ ട്വീറ്റ്.

also read:സ്വവര്‍ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിനും പങ്കാളിക്കും കുഞ്ഞ് പിറന്നു

കെനിയയിലെ നെയ്‌റോബില്‍ നടക്കുന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 10 കി.മീ നടത്തത്തിലാണ് ഇന്ത്യന്‍ താരത്തിന്‍റെ മെഡല്‍ നേട്ടം. 42 മിനുട്ട് 17.94 സെക്കൻഡ് സമയമെടുത്താണ് അമിത് മത്സരം പൂര്‍ത്തിയാക്കിയത്.

നേരത്തെ മിക്‌സഡ് റിലേയിൽ ഇന്ത്യൻ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. ഭരത് എസ്, സുമി, പ്രിയ മോഹൻ, കപിൽ എന്നിവർ അടങ്ങിയ ടീമാണ് ഇന്ത്യക്കായി മത്സരിച്ചത്.

ABOUT THE AUTHOR

...view details