പാരിസ്: മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഏത് ക്ലബിലേക്ക് ചേക്കേറും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോൾ ആരാധകർ. ഇടയ്‌ക്ക് താരം സൗദി അറേബ്യൻ ക്ലബായ അൽ നാസറുമായി കരാറിലേർപ്പെടുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരിന്നു. പിന്നാലെ റൊണാൾഡോയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി താൽപര്യം പ്രകടിപ്പിക്കുന്നു എന്ന താരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അക്കാര്യത്തിൽ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് പിഎസ്‌ജി.
'അദ്ദേഹം അതിശയിപ്പിക്കുന്ന അത്‌ഭുതപ്പെടുത്തുന്ന ഒരു കളിക്കാരനാണ്. എന്നാൽ മെസി, നെയ്‌മർ, എംബാപെ എന്നീ സൂപ്പർ താരങ്ങളുള്ളപ്പോൾ റൊണാൾഡോയെ ടീമിലെത്തിക്കാൻ സാധിക്കില്ല. അത് വളരെ ശ്രമകരമായ ഒന്നാണ്. ഞാൻ റൊണാൾഡോയ്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പിഎസ്‌ജി ക്ലബ് പ്രസിഡന്‍റ് നാസർ അൽ ഖിലെയ്‌ഫി പറഞ്ഞു.