പാരീസ് : പരിശീലകനായ പോച്ചട്ടിനോയുമായുള്ള ബന്ധം മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അടുത്ത സീസണിൽ അർജന്‍റിനീയൻ പരിശീലകൻ പിഎസ്‌ജിയിൽ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ. പ്രമുഖ കായികമാധ്യമമായ ഗോളിന്‍റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന പോച്ചട്ടിനോയുമായി വഴിപിരിയാൻ തന്നെയാണ് പിഎസ്‌ജിയുടെ തീരുമാനം.
ALSO READ:ISL | ബ്ലാസ്റ്റേഴ്‌സിന് റെക്കോർഡ് ജയം ; ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്
2021 ജനുവരിയിൽ തോമസ് ടുഷെലിനെ പുറത്താക്കിയതിന് പിന്നാലെയാണ് പോച്ചട്ടിനോ പിഎസ്‌ജിയിൽ എത്തിയത്. രണ്ട് ആഭ്യന്തര കിരീടത്തിലേക്ക് ടീമിനെ നയിച്ചു. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നഷ്‌ടമായതും ഈ സീസണിൽ നിരവധി സൂപ്പർതാരങ്ങളുണ്ടായിട്ടും ടീമിന്‍റെ മോശം പ്രകടനവും ഫ്രഞ്ച് കപ്പിൽ നിന്നുള്ള പുറത്താവലുമെല്ലാം പോച്ചട്ടിനോക്കുനേരെ വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.
പോച്ചട്ടിനോക്ക് പകരക്കാരനായി സിനദിൻ സിദാനെ പിഎസ്‌ജി കണ്ടെത്തിയെന്നും അടുത്ത സമ്മറിൽ അദ്ദേഹത്തിന് ആവശ്യമുള്ള താരങ്ങളെ എത്തിക്കാനാണ് ക്ലബ്ബിന്‍റെ നീക്കം.