മുംബൈ: പ്രോ കബഡി ലീഗിന്‍റെ ഒമ്പതാം സീസണ്‍ ഒക്‌ടോബര്‍ ഏഴിന് ആരംഭിക്കും. മത്സരങ്ങള്‍ നേരിട്ട് ആസ്വദിക്കാനും തങ്ങളുടെ ടീമിനെ പിന്തുണയ്‌ക്കാനും ഇക്കുറി ആരാധകര്‍ക്ക് അവസരമുണ്ടെന്ന് ലീഗ് കമ്മീഷണർ അനുപം ഗോസ്വാമി പറഞ്ഞു.
Pro Kabaddi League: പ്രോ കബഡി ലീഗില്‍ ആരാധകര്‍ തിരിച്ചെത്തുന്നു; പുതിയ സീസണ്‍ ഒക്‌ടോബറില്‍ - Mashal Sports
പ്രോ കബഡി ലീഗ് ഒമ്പതാം സീസണിലെ ലീഗ് മത്സരങ്ങള്‍ ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടക്കും.
![Pro Kabaddi League: പ്രോ കബഡി ലീഗില്‍ ആരാധകര്‍ തിരിച്ചെത്തുന്നു; പുതിയ സീസണ്‍ ഒക്‌ടോബറില്‍ Pro Kabaddi League to welcome back fans Pro Kabaddi League date Pro Kabaddi League new season begins in October Pro Kabaddi League പ്രോ കബഡി ലീഗ് അനുപം ഗോസ്വാമി Anupam Goswami Mashal Sports മഷാൽ സ്പോർട്‌സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16203287-thumbnail-3x2-dj.jpg)
Pro Kabaddi League: പ്രോ കബഡി ലീഗില്‍ ആരാധകര്‍ തിരിച്ചെത്തുന്നു; പുതിയ സീസണ്‍ ഒക്‌ടോബറില്‍
ലീഗിന്‍റെ പുതിയ സീസണില്‍ ആരാധകര്‍ തിരിച്ചെത്തുന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നതാണെന്നെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ആരാധകരെ അനുവദിച്ചിരുന്നില്ല.
ഡിസംബർ പകുതി വരെ നീണ്ടുനിൽക്കുന്ന ലീഗ് ഘട്ട മത്സരങ്ങള്‍ ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നടക്കുക. സീസണിലേക്കുള്ള കളിക്കാരുടെ ലേലം ഓഗസ്റ്റ് 5, 6 തീയതികളിൽ നടന്നതായി സംഘാടകരായ മഷാൽ സ്പോർട്‌സ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Last Updated : Aug 26, 2022, 3:05 PM IST