ബര്‍മിങ്‌ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ഒരു വെള്ളി മെഡല്‍ കൂടി. വനിതകളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി വെള്ളി നേടി. 43 മിനിറ്റും 38 സെക്കന്‍ഡും എടുത്താണ് പ്രിയങ്ക രണ്ടാമത് എത്തിയത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്.
CWG 2022| 10 കിലോമീറ്റര്‍ നടത്തത്തില്‍ പ്രിയങ്കയ്ക്ക് വെള്ളി - കോമണ്‍വെല്‍ത്ത് ഗെയിംസ്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി.
2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മൂന്നാം അത്‌ലറ്റിക്‌സ് മെഡലാണ് ഇത്. ഓസ്‌ട്രേലിയയുടെ ജെമീമ മോണ്‍ടാങ്ങാണ് സ്വര്‍ണം നേടിയത്. 42 മിനിറ്റും 34 സെക്കന്‍ഡിലും ഫിനിഷ് ചെയ്‌താണ് താരം ഒന്നാമത് എത്തിയത്. 43 മിനിട്ടും 50 സെക്കന്‍ഡിലും ഫിനിഷ് ചെയ്‌ത കെനിയയുടെ എമിലി വാമൂസി എന്‍ഗിയ്‌ക്കാണ് വെങ്കലം.
ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഭാവന ജാട്ട് പത്താം സ്ഥാനം നേടി. 47 മിനിട്ടും 14 സെക്കന്‍ഡും എടുത്താണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. താരത്തിന്‍റെ കരിയറിലെ മികച്ച സമയം കൂടിയാണിത്.