ബുദാപെസ്റ്റ്: ലോക കേഡറ്റ് റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരം പ്രിയ മാലിക്കിന് സ്വർണം. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിൽ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്‍റെ നേട്ടം. ഫൈനലില്‍ ബെലാറസ് താരം കെനിയ പറ്റപോവിച്ചിനെ 5-0ന് മലർത്തിയടിച്ചാണ് ഇന്ത്യന്‍ താരം സ്വർണം നേടിയത്.
ചരിത്ര നേട്ടം; ലോക കേഡറ്റ് റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രിയ മാലിക്കിന് സ്വർണം - World Cadet Wrestling Championship
ലോക റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് പ്രിയ മാലിക്

ചരിത്ര നേട്ടം; ലോക കേഡറ്റ് റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രിയാ മാലിക്കിന് സ്വർണം
സ്വർണ നേട്ടത്തോടെ ലോക റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യത്തെ താരമായി മാറിയിരിക്കുകയാണ് പ്രിയ മാലിക്. 2019-ല്‍ പുണെയില്‍ നടന്ന ഖേലോ ഇന്ത്യ മത്സരത്തിലും അതേ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും പ്രിയ സ്വര്‍ണം നേടിയിരുന്നു. 2020 ല്‍ പട്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും താരം സ്വര്‍ണ്ണം നേടിയിരുന്നു.