ന്യൂഡല്‍ഹി: മഹാമാരിക്ക് എതിരെ പോരാടുന്ന രാജ്യത്തിന് ഒപ്പം നില്‍ക്കുകയാണ് കായിക ലോകവും. പ്രമുഖ കായിക താരങ്ങളെല്ലാം വലിയ തുക ഇതിനകം സംഭാവനയായി നല്‍കി കഴിഞ്ഞു. ഇക്കൂട്ടത്തില്‍ വ്യത്യസ്ഥനാവുകയാണ് നോയിഡയില്‍ നിന്നുള്ള ഗോൾഫ് താരം അർജുന്‍ ഭാട്ടി. കഴിഞ്ഞ എട്ട് വർഷത്തെ പ്രയത്നത്തിലൂടെ സ്വന്തമാക്കിയ 102 ട്രോഫികൾ ഈ 15കാരന്‍ വൈറസിന് എതിരായ പോരാട്ടത്തിന് പണം കണ്ടെത്താനായി വില്‍പ്പനക്ക് വെച്ചു. കുടുംബാംഗങ്ങളും ഒപ്പം നിന്നപ്പോൾ ലഭിച്ചത് 4.3 ലക്ഷം രൂപ. ഈ തുക ഭാട്ടിയ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്‌തു. ഇപ്പോൾ അർജുനെ അഭിനന്ദിച്ച് കത്തെഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി. രാജ്യം കൊവിഡ് 19ന് എതിരെ യുദ്ധം ചെയ്യുമ്പോൾ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്‌തത് വഴി നമ്മുടെ ധാർമികതയെ ഉത്തേജിപ്പിച്ചുവെന്ന് കത്തില്‍ പറയുന്നു.
ട്രോഫി വിറ്റ് 4.3 ലക്ഷം സംഭാവന ചെയ്‌ത 15കാരനെ അഭിനന്ദിച്ച് പ്രധാനമന്ത്രി - pm cares fund news
കഴിഞ്ഞ എട്ട് വർഷത്തിനിടെ സ്വന്തമാക്കിയ 102 ട്രോഫികളാണ് നോയിഡയില്‍ നിന്നുള്ള ഗോൾഫ് താരം അർജുന്‍ ഭാട്ടി പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പണം കണ്ടെത്താനായി വില്‍പ്പന നടത്തിയത്
കത്തിന് വീഡിയോയിലൂടെ നന്ദിപറയാനും അർജുന്‍ മറന്നില്ല. കത്തെഴുതിയതിലൂടെ പ്രധാമന്ത്രി മറ്റുള്ളവരെ കൂടി മഹാമാരിക്കെതിരായ പൊരാട്ടത്തില്‍ അണിനിരക്കാന്‍ പ്രചോദിപ്പിക്കുകയാണ്. എല്ലാവരും തന്നാല്‍ ആകുന്ന വിധത്തില്‍ ഈ പോരാട്ടത്തിലേക്ക് സംഭാവന ചെയ്യണമെന്നും വീഡിയോയിലൂടെ അർജുന്‍ ആവശ്യപെട്ടു. പ്രധാനമന്ത്രിയുടെ കത്ത് തന്‍റെ ജീവിതത്തില്‍ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാന്‍ പ്രചോദിപ്പിക്കും. മൂന്ന് ലോക ഗോൾഫ് ചാമ്പന്‍ഷിപ്പും ദേശീയ ചാമ്പന്‍ഷിപ്പും ഉൾപ്പെടെ അർജുന്‍ ഇതിനം സ്വന്തമാക്കിയിട്ടുണ്ട്.