കേരളം

kerala

ETV Bharat / sports

എലിസബത്ത് രാജ്ഞിയുടെ മരണം: പ്രീമിയര്‍ ലീഗിലെ വാരാന്ത്യ മത്സരങ്ങൾ മാറ്റി - പ്രീമിയര്‍ ലീഗിലെ വാരാന്ത്യ മത്സരങ്ങൾ മാറ്റി

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ വാരാന്ത്യ മത്സരങ്ങൾ മാറ്റിയതായി ചീഫ് എക്‌സിക്യൂട്ടീവ്.

Premier League  Weekend fixtures postponed in Premier League  Queen Elizabeth  Queen Elizabeth death  എലിസബത്ത് രാജ്ഞിയുടെ മരണം  എലിസബത്ത് രാജ്ഞി  പ്രീമിയര്‍ ലീഗിലെ വാരാന്ത്യ മത്സരങ്ങൾ മാറ്റി  ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്
എലിസബത്ത് രാജ്ഞിയുടെ മരണം: പ്രീമിയര്‍ ലീഗിലെ വാരാന്ത്യ മത്സരങ്ങൾ മാറ്റി

By

Published : Sep 9, 2022, 6:31 PM IST

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് വാരാന്ത്യ മത്സരങ്ങൾ മാറ്റിവയ്ക്കുന്നതായി ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ് അറിയിച്ചു. തിങ്കളാഴ്‌ച രാത്രിയുള്‍പ്പെടെയുള്ള മത്സരങ്ങളാണ് മാറ്റിവച്ചിരിക്കുന്നത്. രാജ്ഞിയുടെ അസാധാരണമായ ജീവിതത്തെയും, രാജ്യത്തിനുള്ള സംഭാവനയെയും ബഹുമാനിക്കുന്നതിനും ആദരസൂചകവുമായുമാണ് മത്സരങ്ങള്‍ മാറ്റിവയ്‌ച്ചതെന്ന് പ്രീമിയർ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് മാസ്റ്റേഴ്‌സ് പ്രസ്‌താനവയില്‍ പറഞ്ഞു.

"ഏറ്റവും കൂടുതൽ കാലം സേവിച്ച രാജ്ഞി എന്ന നിലയിൽ, അവര്‍ ഒരു പ്രചോദനമാണ്, ഒപ്പം അർപ്പണബോധത്തോടെയുള്ള ജീവിതത്തിന് ശേഷം അവിശ്വസനീയമായ ഒരു പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്തു. ഇത് രാജ്യത്തിന് മാത്രമല്ല, അവരെ ആരാധിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കും വളരെ സങ്കടകരമായ സമയമാണ്. അവരുടെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരോടും ഞങ്ങൾ ഒരുമിച്ച് ചേരുന്നു." റിച്ചാർഡ് മാസ്റ്റേഴ്‌സ് പ്രസ്‌താനവയില്‍ വ്യക്തമാക്കി.

വ്യാഴാഴ്‌ച സ്കോട്ട്‌ലന്‍റിലെ അവധിക്കാല വസതിയായ ബാൽമോറൽ കൊട്ടാരത്തില്‍വച്ചായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി 96 കാരിയായ എലിസബത്ത് വിദഗ്‌ധ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.

വ്യാഴാഴ്‌ച രാവിലെ വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം രാജ്ഞിയുടെ ആരോഗ്യനിലയിൽ ഡോക്‌ടർമാർ ആശങ്ക അറിയിച്ചിരുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. രാജ്ഞിയോടുള്ള ആദരസൂചകമായി നേരത്തെ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ടെസ്റ്റിന്‍റെ രണ്ടാം ദിനം ഉപേക്ഷിച്ചിരുന്നു.

ABOUT THE AUTHOR

...view details