ലണ്ടൻ: ലിവർപൂളിനായി 150 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കി ഈജിപ്‌ഷ്യൻ താരം മുഹമ്മദ് സലാ. ലിവർപൂളിന്‍റെ ക്ലബ് ചരിത്രത്തിൽ 150 ഗോളുകൾ നേടുന്ന പത്താമത്തെ താരമാണ് സലാ. നോർവിച്ച് സിറ്റിക്കെതിരായ മത്സരത്തിൽ നേടിയ ഗോളിലൂടെയാണ് താരം ഈ നേട്ടത്തിലെത്തിയത്.
പ്രീമിയർ ലീഗ്: ലിവർപൂളിനായി 150 ഗോൾ തികച്ച് സലാ - ഈജിപ്‌ഷ്യൻ താരം മുഹമ്മദ് സലാഹ്
നോർവിച്ച് സിറ്റിക്കെതിരായ മത്സരത്തിൽ നേടിയ ഗോളിലൂടെയാണ് സലാ ലിവർപൂളിനായി 150 ഗോൾ എന്ന നേട്ടത്തിലെത്തിയത്.
പ്രീമിയർ ലീഗ്: ലിവർപൂളിനായി 150 ഗോൾ തികച്ച് സലാഹ്
ALSO READ:പ്രീമിയർ ലീഗ്: ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം, ചെല്‍സിയും വിജയവഴിയില്‍
233 മത്സരങ്ങളിൽ നിന്നാണ് താരം 150 ഗോളുകൾ എന്ന നേട്ടം കൈവരിച്ചത്. ഇതോടെ ക്ലബിനായി ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായും സലാ മാറി. 226 മത്സരങ്ങളിലായി 150 ഗോളുകൾ നേടിയ ലിവർപൂൾ ഇതിഹാസം റോജർ ഹണ്ട് ആണ് സലാഹിനെക്കാൾ വേഗത്തിൽ 150 ഗോളുകൾ ലിവർപൂളിനായി നേടിയ താരം.