കേരളം

kerala

ETV Bharat / sports

കളിക്കാനെത്തിയവര്‍ 'കാഴ്‌ചക്കാരായി', ചെകുത്താന്മാരെ വെള്ളം കുടിപ്പിച്ച് ന്യൂകാസില്‍ യുണൈറ്റഡ് - ഹാരി മഗ്വയര്‍ ഓഫ്‌സൈഡ്

Newcastle United vs Manchester United: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. എറിക് ടെന്‍ ഹാഗിനെയും സംഘത്തേയും ന്യൂകാസില്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്.

Premier League  Newcastle United vs Manchester United Match Result  Manchester United Premier League  Premier League Points Table  Harry Maguire  Anthony Gordon Goal Against Manchester United  പ്രീമിയര്‍ ലീഗ്  ന്യൂകാസില്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ഹാരി മഗ്വയര്‍ ഓഫ്‌സൈഡ്  പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടിക
Newcastle United vs Manchester United

By ETV Bharat Kerala Team

Published : Dec 3, 2023, 6:53 AM IST

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ (Premier League) മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ (Manchester United) വിജയക്കുതിപ്പിന് വിരാമം. തുടര്‍ച്ചയായ നാലാം ജയം തേടിയിറങ്ങിയ മാൻയു ന്യൂകാസില്‍ യുണൈറ്റഡിനോടാണ് (Newcastle United) തോല്‍വി വഴങ്ങിയത്. സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത് (Newcastle United vs Manchester United Match Result).

മത്സരത്തില്‍ ആന്‍റണി ഗോര്‍ഡനാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താന്‍ ന്യൂകാസില്‍ യുണൈറ്റഡിനായി. ലീഗിലെ ആറാം തോല്‍വി വഴങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ന്യൂകാസിലിന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ന്യൂകാസിലിന്‍റെ ആധിപത്യമായിരുന്നു മത്സരത്തില്‍. ആദ്യ വിസില്‍ മുതല്‍ക്കുതന്നെ ന്യൂകാസിലിന് ചെകുത്താന്മാരെ വിറപ്പിക്കാന്‍ സാധിച്ചു.

ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമ്മര്‍ദത്തിലാക്കാനും ന്യൂകാസിലിനായി. രണ്ട് വിങ്ങുകളിലൂടെയും ന്യൂകാസിലിന്‍റെ മുന്നേറ്റങ്ങള്‍ മാഞ്ചസ്റ്റര്‍ ബോക്‌സിലേക്ക് എത്തിക്കൊണ്ടേയിരുന്നു. എന്നാല്‍, അതില്‍ നിന്നെല്ലാം കഷ്ടിച്ചാണ് അവര്‍ രക്ഷപ്പെട്ടത്.

39-ാം മിനിറ്റില്‍ ന്യൂകാസില്‍ താരം ട്രിപ്പിയര്‍ (Trippier) പായിച്ച ഫ്രീ കിക്ക് ക്രോസ് ബാറില്‍ ഇടിച്ചു. ഇതോടെ മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ന്യൂകാസില്‍ മുന്നേറ്റം തുടര്‍ന്നു. ആദ്യ പകുതി എവിടെ നിന്നും നിര്‍ത്തിയോ അവിടെ നിന്നായിരുന്നു അവരുടെ രണ്ടാം പകുതിയില്‍ അവരുടെ തുടക്കം. ഒടുവില്‍ മത്സരത്തിന്‍റെ 55-ാം മിനിറ്റില്‍ അവര്‍ ഗോളും നേടി.

ട്രിപ്പിയറിന്‍റെ ഒരു ലോ ക്രോസ് തട്ടി വലയില്‍ കയറ്റുക എന്ന ദൗത്യം മാത്രമായിരുന്നു ആന്‍റണി ഗോര്‍ഡനുണ്ടായിരുന്നത് (Anthony Gordon Goal Against Manchester United In PL). ആ ജോലി കൃത്യമായി പൂര്‍ത്തിയാക്കാനും ന്യൂകാസില്‍ സ്ട്രൈക്കറിനായി. പിന്നാലെ ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടാന്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയും ആന്‍റണിയേയും ടെന്‍ ഹാഗ് കളത്തിലിറക്കി.

പകരക്കാരാനായിറങ്ങിയ ആന്‍റണി 89-ാം മിനിറ്റില്‍ ന്യൂകാസില്‍ യുണൈറ്റഡിന്‍റെ വലയില്‍ പന്തെത്തിച്ചിരുന്നു. എന്നാല്‍, ഓഫ്‌സൈഡ് ആയിരുന്ന ഹാരി മഗ്വയറിന്‍റെ ദേഹത്ത് തട്ടിയാണ് പന്ത് ഗോള്‍വലയ്‌ക്കുളിളിലേക്ക് കയറിയത്. ഇതോടെ, സമനില പിടിക്കാമെന്ന മാഞ്ചസ്റ്ററിന്‍റെ മോഹങ്ങള്‍ക്കും മങ്ങലേല്‍ക്കുകയായിരുന്നു.

പിന്നീട് 10 മിനിറ്റ് നീണ്ടുനിന്ന അധിക സമയത്തും ഗോള്‍ അടിക്കാന്‍ ഇരു ടീമിനും സാധിച്ചില്ല. പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിന്‍റെ എട്ടാം ജയവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആറാം തോല്‍വിയുമാണിത്.

Also Read :'അർജന്‍റീനയ്ക്കായി ഇനിയും ലോക കിരീടം', 2026ലും ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ടെന്ന് മെസി

ABOUT THE AUTHOR

...view details