ലണ്ടന്‍ :പ്രീമിയര്‍ ലീഗില്‍ (Premier League 2023-24) സ്വന്തം കാണികള്‍ക്ക് മുന്നില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ഓള്‍ഡ്ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ (Premier League Points Table) നാലാം സ്ഥാനത്തുള്ള ബ്രൈറ്റനാണ് (Brighton) യുണൈറ്റഡിനെ വീഴ്‌ത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ ബ്രൈറ്റണിന്‍റെ ജയം (Manchester United vs Brighton Score).
ലീഗില്‍ യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത് (Manchester United In Premier League). ആദ്യ അഞ്ച് റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 13-ാം സ്ഥാനത്താണ് എറിക് ടെന്‍ ഹാഗും സംഘവും (Manchester United In Premier League Points Table). ആദ്യ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രം നേടിയ ടീം ഇതുവരെ വഴങ്ങിയത് മൂന്ന് തോല്‍വികളാണ്.
വോള്‍വ്‌സിനെ (Wolves) തകര്‍ത്തുകൊണ്ടായിരുന്നു യുണൈറ്റഡ് (Manchester United vs Wolves Result) പുതിയ സീസണിലെ യാത്രയ്‌ക്ക് തുടക്കമിട്ടത്. എന്നാല്‍, രണ്ടാമത്തെ മത്സരത്തില്‍ ടോട്ടന്‍ഹാമിന് (Tottenham) മുന്നില്‍ അവര്‍ക്ക് എതിരില്ലാത്ത രണ്ട് ഗോളിന്‍റെ തോല്‍വി വഴങ്ങേണ്ടി വന്നു. പിന്നാലെ, നോട്ടിങ്‌ഹാം ഫോറസ്റ്റിനെ (Nottm Forest) തകര്‍ത്ത് വിജയവഴിയിലെത്തിയ ടീം അടുത്ത മത്സരത്തില്‍ ലിവര്‍പൂളിനോടും (Liverpool) തോല്‍ക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്രൈറ്റണോടും ടീമിന്‍റെ തോല്‍വി. ഓള്‍ഡ്ട്രഫോര്‍ഡില്‍ യുണൈറ്റഡിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ബ്രൈറ്റണ് സാധിച്ചിരുന്നു. മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി 20-ാം മിനിട്ടില്‍ തന്നെ മുന്നിലെത്താന്‍ ബ്രൈറ്റണ് സാധിച്ചു.