ബീസ്‌റ്റൺ:പ്രീമിയർ ലീഗിൽചിരവൈരികളായ ലീഡ്‌സ് യുണൈറ്റഡിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഡ്‌സിന്‍റെ പോരാട്ടവീര്യം മറികടന്ന ചെമ്പട രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് എലാൻഡ് റോഡിൽ ജയിച്ചു കയറിത്. ലീഡ്‌സിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മേധാവിത്തമാണ് കണ്ടത്.
34-ാം മിനിറ്റിൽ ലൂക് ഷോയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ക്യാപ്റ്റൻ ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. സീസണിൽ 140 കോർണറുകളിൽ നിന്നു യുണൈറ്റഡ് നേടുന്ന ആദ്യ ഗോൾ ആയിരുന്നുവിത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ജയ്‌ഡൻ സാഞ്ചോ ബോക്‌സിന് അകത്തേക്ക് നൽകിയ അതിമനോഹരമായ ക്രോസിൽ നിന്നും മികച്ച ഹെഡറിലൂടെ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്‍റെ ലീഡിരട്ടിയാക്കി.
രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ ലീഡ്‌സ് മികച്ച പ്രകടനമാണ് നടത്തിയത്. 53-ാം മിനിറ്റിൽ ക്രോസ് ചെയ്യാനുള്ള റോഡ്രിഗോയുടെ ശ്രമം ഡിഹയെ മറികടന്നു ഗോൾ ആയതോടെ മത്സരത്തിൽ ലീഡ്‌സ് തിരിച്ചു വരുന്നതിന്‍റെ സുചന നൽകി. തൊട്ടടുത്ത മിനിറ്റിൽ ഡാനിയേൽ ജെയിംസിന്‍റെ പാസിൽ നിന്നു റഫീഞ്ഞ്യ സമനില ഗോൾ നേടിയതോടെ എലാൻഡ് റോഡ് ആവേശക്കടലായി.