ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (Premier League) ഫുട്ബോളില്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). പോയിന്റ് പട്ടികയില്‍ ഏറെ പിന്നിലുള്ള ലൂട്ടണ് ടൗണിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് സിറ്റി സ്വന്തമാക്കിയത് (Luton Town vs Manchester City Match Result). ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തിന്റെ തിരിച്ചുവരവ്.
ബെര്‍ണാഡോ സില്‍വയും (Bernado Silva) ജാക്ക് ഗ്രീലിഷുമാണ് (Jack Grealish) സിറ്റിക്കായി ഗോള്‍ നേടിയത്. തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കും അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോടേറ്റ തോല്‍വിക്കും ശേഷമാണ് സിറ്റിയുടെ വിജയം. 16 മത്സരങ്ങളില്‍ നിന്നും സിറ്റി സ്വന്തമാക്കുന്ന പത്താമത്തെ ജയമായിരുന്നു ഇത്.
കെനില്വൊര്ത്ത് റോഡില്‍ നടന്ന മത്സരത്തില്‍ ആതിഥേയരും ലീഗിലെ കന്നിക്കാരായ ലൂട്ടണ് ടൗണിന് മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇംഗ്ലീഷ് ചാമ്പ്യന്മാരായ സിറ്റിയെ ഞെട്ടിക്കാനായി. എലൈജ അഡെബെയോ (Elijah Adebayo) ആയിരുന്നു ലൂട്ടണ് ടൗണിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ആതിഥേയര്‍ ലീഡ് കണ്ടെത്തിയത്.
62-ാം മിനിറ്റില്‍ സിറ്റി സമനില ഗോള്‍ നേടി. ബെര്‍ണാഡോ സില്‍വയാണ് സിറ്റിക്കായി ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. സമനില പിടിച്ച് അധികം വൈകാതെ തന്നെ വിജയഗോളും ലൂട്ടണ് ടൗണിന്റെ വലയിലെത്തിക്കാന്‍ സിറ്റിക്ക് സാധിച്ചു.