ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ 2022-2023 സീസണ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ക്രിസ്റ്റല്‍ പാലസിനെതിരേ ആഴ്സണലിന്റെ എവേ മത്സരത്തോടെയാണ് സീസണ് തുടക്കമാവുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് ആറിന് ഏഴ് മത്സരങ്ങളും, ഏഴിന് രണ്ടു മത്സരങ്ങളും നടക്കും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും; സിറ്റിയും യുണൈറ്റഡും ഏഴിനിറങ്ങും - ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫിക്‌സ്‌ചര്‍
ക്രിസ്റ്റല്‍ പാലസിനെതിരേ ആഴ്സണലിന്റെ എവേ മത്സരത്തോടെയാണ് സീസണ് തുടക്കമാവുന്നത്.
ആറാം തിയതിയാണ് ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം, ആസ്റ്റണ്‍ വില്ല, ലെസ്റ്റര്‍ സിറ്റി തുടങ്ങിയ വമ്പന്മാര്‍ കളത്തിലിറങ്ങുന്നത്. ഏഴാം തിയതിയാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആദ്യ മത്സരത്തിനിറങ്ങുന്നത്. പുതിയ പരിശീലകന്‍ എറിക് ടെൻ ഹാഗിന് കീഴില്‍ ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റനെതിരായാണ് യുണൈറ്റഡ് സീസണ്‍ ആരംഭിക്കുക.
23 വര്‍ഷത്തിന് ശേഷം ടോപ് ലീഗിലേക്ക് തിരിച്ചെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് ഓഗസ്റ്റ് ആറിന് ന്യൂകാസിലിനെതിരായ മത്സരത്തോടെയാണ് പുതിയ തുടക്കം കുറിക്കുക. ഖത്തര്‍ ലോകകപ്പ് നവംബറില്‍ ആരംഭിക്കുന്നതിനാല്‍ നവംബര്‍ 13 മുതല്‍ ഡിസംബര്‍ 26 വരെ മത്സരമുണ്ടാകില്ല. 2023 മെയ് 28നാണ് സീസണ്‍ അവസാനിക്കുക.