കേരളം

kerala

ETV Bharat / sports

PREMIER LEAGUE: വോൾവ്‌സിനെതിരെ വിജയം; അഞ്ചാം സ്ഥാനത്തേക്കുയർന്ന് ആഴ്‌സണൽ - ആഴ്‌സണലിന് വിജയം

എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണലിന്‍റെ വിജയം

PREMIER LEAGUE ARSENAL BEAT WOLVES  PREMIER LEAGUE 2022  ARSENAL BEAT WOLVES  ENGLISH PREMIER LEAGUE SCORE  വോൾവ്‌സിനെ തകർത്ത് ആഴ്‌സണൽ  അഞ്ചാം സ്ഥാനത്തേക്കുയർന്ന് ആഴ്‌സണൽ  ആഴ്‌സണലിന് വിജയം  ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്
PREMIER LEAGUE: വോൾവ്‌സിനെതിരെ വിജയം; അഞ്ചാം സ്ഥാനത്തേക്കുയർന്ന് ആഴ്‌സണൽ

By

Published : Feb 11, 2022, 11:16 AM IST

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ വോൾവ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആഴ്‌സണൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സിന്‍റെ വിജയം. വിജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകളും ആഴ്‌സണൽ സജ്ജീവമാക്കിയിട്ടുണ്ട്.

25-ാം മിനിട്ടിൽ ഗബ്രിയേലാണ് ആഴ്‌സണലിന്‍റെ വിജയ ഗോൾ സ്വന്തമാക്കിയത്. മറുപടി ഗോളിനായി വോൾവ്‌സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയത്തിലെത്താനായില്ല. ഇടക്ക് ഒരു ഫ്രീകിക്കിലൂടെ വോൾവ്‌സ് ആഴ്‌സണലിന്‍റെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

ALSO READ:COPPA ITALIA: സസുവോളോക്കെതിരെ ജയം; യുവന്‍റസ് കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ

ഇതിനിടെ 69-ാം മിനിട്ടിൽ ആഴ്‌സണലിന്‍റെ യുവതാരം ഗബ്രിയേൽ മാർട്ടിനെലി റെഡ് കാർഡ് കണ്ട് പുറത്തായി. 10 പേരുമായാണി പിന്നീട് ടീം കളിച്ചത്. ഇതോടെ വോൾവ്സ് ആക്രമണം അഴിച്ചുവിട്ടെങ്കിലും വോൾവ്‌സ് പ്രതിരോധ നിരയും, ഗോൾ കീപ്പർ ആരോണ്‍ റാംസ്‌ഡേലും കോട്ടപോലെ ഉറച്ചുനിന്നു.

വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തള്ളി ആഴ്‌സണൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 39 പോയിന്‍റാണ് ആഴ്‌സണലിനുള്ളത്. 23 മത്സരങ്ങളിൽ നിന്ന് 39 പോയിന്‍റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്.

ABOUT THE AUTHOR

...view details