ചെന്നൈ : ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദ. എയർതിങ്‌സ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ 16കാരനായ പ്രജ്ഞാനന്ദ കീഴടക്കിയത്.
റൗണ്ട് എട്ടില്‍ 39 നീക്കങ്ങള്‍ക്കൊടുവിലാണ് തുടര്‍ച്ചയായ മൂന്ന് വിജയവുമായി വന്ന കാള്‍സണെ പ്രജ്ഞാനന്ദ തറപറ്റിച്ചത്. ടൂര്‍ണമെന്‍റില്‍ താരത്തിന്‍റെ രണ്ടാം വിജയമാണിത്. നേരത്തെ ലെവ് ആരോണിയനെതിരെയാണ് പ്രജ്ഞാനന്ദ ജയം പിടിച്ചത്.