ടോക്കിയോ: അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സ് മത്സരത്തിന്‍റെ തിയതി അടുത്ത ആഴ്ചയുടെ അവസാനം പ്രഖ്യാപിക്കുമെന്ന് ടോക്കിയോ ഒളിമ്പിക്സ് ഓര്‍ഗനൈസിങ് കമ്മിറ്റി ചീഫ് യോഷിറോ മോറി അറിയിച്ചു. നേരത്തെ 2020ല്‍ നടക്കേണ്ട ഒളിമ്പിക്സ് 2021ലേക്ക് മാറ്റിയിരുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാകും മത്സരങ്ങള്‍ നടക്കുക. അന്തിമ തീരുമാനം എടുത്ത ശേഷം അടുത്ത ആഴ്ചയിലാകും പ്രഖ്യാപനമെന്ന് ജാപ്പനീസ് ടിവിയില്‍ നടന്ന പരിപാടിക്കിടെ അദ്ദേഹം വ്യക്തമാക്കി.
ടോക്കിയോ ഒളിമ്പിക്സ് പുതുക്കിയ തിയതി അടുത്ത ആഴ്ച പ്രഖ്യാപിക്കും
2020ല്‍ നടക്കേണ്ട ഒളിമ്പിക്സ് 2021ലേക്ക് മാറ്റിയിരുന്നു
33 അന്തര്‍ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്ത വര്‍ഷത്തേക്ക് മത്സരം നീട്ടുന്നത് വലിയ സാമ്പത്തിക ബാധ്യത ഫെഡറേഷനുകള്‍ക്ക് വരുത്തും. ഇത് മറികടക്കുക എന്നത് ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റര്‍ നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റിയുടെ വെബ് സൈറ്റില്‍ ഇക്കാര്യങ്ങള്‍ കാണിച്ച് കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രി സിന്‍സോ ആബോയുമായി ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്‍റ് ചര്‍ച്ച നടത്തിയ ശേഷമാണ് കത്ത് പോസ്റ്റ് ചെയത്ത്. സമാധാനം നിലനില്‍ക്കുന്ന സമയത്ത് ആദ്യമായാണ് മത്സരം മാറ്റവെക്കന്നത്. ലേക് മഹായുദ്ധത്തിന്‍റെ സമയത്ത് മൂന്ന് മത്സരങ്ങള്‍ മാറ്റവച്ചിരുന്നു.