കേരളം

kerala

ETV Bharat / sports

'ചെറു പ്രായത്തില്‍ രാജ്യത്തിന്‍റെ അഭിമാനം' ; ജെറമി ലാല്‍റിന്നുങ്കയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി - കോമണ്‍വെല്‍ത്ത് ഗെയിംസ് 2022

പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് പത്തൊന്‍പതുകാരനായ ജെറമി ലാൽറിന്നുങ്ക ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്

jeremy lalrinnunga  pm modi congratulates jeremy lalrinnunga  jeremy lalrinnunga gold medal  cwg  cwg 2022  commonwealth games  commonwealth games 2022  pm tweet  narendramodi  കോമണ്‍വെല്‍ത്ത് ഗെയിംസ്  കോമണ്‍വെല്‍ത്ത് ഗെയിംസ് 2022  ജെറമി ലാൽറിന്നുങ്ക
'ചെറിയ പ്രായത്തില്‍ രാജ്യത്തിന്‍റെ അഭിമാനം'; ജെറമി ലാല്‍റിന്നുങ്കയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

By

Published : Jul 31, 2022, 10:44 PM IST

ഹൈദരാബാദ് :കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ജെറമി ലാൽറിന്നുങ്കയ്‌ക്ക് അഭിനന്ദനപ്രവാഹം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ള പ്രമുഖരാണ് ജെറമിയുടെ സുവര്‍ണനേട്ടത്തിന് പിന്നാലെ അഭിനന്ദനവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് പ്രമുഖരുടെ പ്രതികരണം.

പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് പത്തൊന്‍പതുകാരനായ ജെറമി ലാൽറിന്നുങ്ക ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്. മത്സരത്തിനിടെ പരിക്കേറ്റിട്ടും, നിങ്ങളുടെ ആത്മവിശ്വാസം ചരിത്രം സൃഷ്‌ടിക്കാനും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും പ്രാപ്‌തമാക്കി. ഈ വിജയം ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും രാഷ്‌ട്രപതി കുറിച്ചു.

നമ്മുടെ യുവതാരങ്ങള്‍ ചരിത്രം രചിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ജെറമി ലാൽറിന്നുങ്കയ്‌ക്ക് അഭിനന്ദനങ്ങള്‍. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം രാജ്യത്തിന്റെ അഭിമാനമായി. ഭാവിയിലും തിളങ്ങാനാവട്ടെ, എല്ലാവിധ ആശംസകളും എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ജെറമിയേയും ബിന്ധ്യറാണിയേയും അഭിനന്ദിച്ചാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വീറ്റ് രേഖപ്പെടുത്തിയത്.

ഗെയിംസില്‍ ഇതുവരെ അഞ്ച് മെഡലാണ് ഇന്ത്യ നേടിയത്. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവിലൂടെ വെള്ളി സ്വന്തമാക്കിയാണ് ഇന്ത്യ മെഡല്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ് പൂജാരി വെങ്കലവും സ്വന്തമാക്കിയിരുന്നു.

ഒളിമ്പിക് മെഡല്‍ ജേതാവ് മീരാഭായി ചാനുവാണ് ഇന്ത്യയ്‌ക്ക് ഈ ഗെയിംസിലെ ആദ്യ സ്വര്‍ണം നേടി തന്നത്. 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോഡോടെയാണ് താരത്തിന്‍റെ സുവർണ നേട്ടം. പിന്നാലെ വനിതകളുടെ 55 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ബിന്ധ്യറാണി ദേവിയാണ് വെള്ളി നേടിയത്.

Also read: കോമണ്‍വെല്‍ത്ത് ഗെയിംസ് : ജെറമി ലാൽറിന്നുങ്കയ്‌ക്ക് സ്വര്‍ണം, ഭാരോദ്വഹനത്തില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ

ABOUT THE AUTHOR

...view details