ഹൈദരാബാദ്: കൊവിഡ് മൂലം വലയുന്ന ഇന്ത്യയിലെ ജനങ്ങളെ സ്നേഹമറിയിക്കുന്നതായും, സുരക്ഷിതരായിരിക്കാനും അഭ്യർഥിച്ച് ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ജമൈക്കൻ സ്പ്രിന്‍ററുമായ യോഹാൻ ബ്ലെയ്ക്ക്. ട്വിറ്ററിലൂടെയാണ് താരം ഇത് സംബന്ധിച്ച അഭ്യര്‍ഥന നടത്തിയത്.
read more: 'ഒന്നിച്ച് പോരാടാം', കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് രോഹിത് ശര്‍മ
"ഇന്ത്യയിലേക്ക് എന്‍റെ സ്നേഹമയക്കാന്‍ ഈ സമയമെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വർഷങ്ങളായി ഞാൻ ക്രിക്കറ്റ് കാണുന്നു. ഈ രാജ്യത്തെ വളരെയധികം സ്നേഹിച്ചാണ് ഞാന്‍ വളര്‍ന്നത്. നല്ലയാളുകളാണ് ചുറ്റുമുള്ളത്. സുരക്ഷിതരായിരിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ എല്ലാവരോടും ഞാന്‍ യാചിക്കുകയാണ്. ഇത് ബുദ്ധിമുട്ടുള്ളകാര്യമാണെന്ന് എനിക്കറിയാം എന്നാല്‍ നമ്മള്‍ ഒരുമിച്ച് പരിശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കു.." ബ്ലെയ്ക്ക് കുറിച്ചു.
അതേസമയം നിരവധി താരങ്ങളാണ് കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയത്. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് 50,000 യു.എസ് ഡോളർ (3735530 രൂപ) സംഭാവനയായി നൽകി അദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് ഓസ്ട്രേലിയയുടെ മുന്‍ പേസര്‍ ബ്രറ്റ് ലീ, നിക്കോളാസ് പൂരാന്‍, വിവിധ സംഘടനകള്‍ എന്നിവയോടൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശിഖര്‍ ധവാന്‍, ജയ്ദേവ് ഉനദ്കട്ട് തുടങ്ങിയ താരങ്ങളും ചേര്‍ന്നു.