തിരുവന്തപുരം : സംസ്ഥാനത്ത് വനിതകള്‍ക്കായി കായിക പരിശീലനത്തിന് സ്റ്റേഡിയങ്ങളിൽ പിങ്ക് സോൺ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സ്റ്റേഡിയത്തിലെ ഈ ഭാഗം സ്ത്രീകൾക്ക് മാത്രമായി മാറ്റിവയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
പിങ്ക് സോൺ കൂടാതെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് സ്റ്റേഡിയം നിർമ്മിക്കുന്ന കാര്യം സർക്കാർ ആലോചനയിലുണ്ട്. ഇതിന്‍റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.