ന്യൂഡല്‍ഹി:രാജ്യത്തെ ജനതക്ക് ക്രിക്കറ്റ് ഒഴികെയുള്ള കായിക ഇനങ്ങളെ കുറിച്ച് പരിമിതമായ അറിവേ ഉള്ളുവെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. രാജ്യത്ത് കൊച്ചുകുട്ടികൾക്ക് വരെ ക്രിക്കറ്റിനെ കുറിച്ച് അറിയാം. പക്ഷേ നാം ഒളിമ്പിക്‌സിലെ കായിക ഇനങ്ങളെ കുറിച്ച് മറന്നുപോകുന്നു. ക്രിക്കറ്റ് ഒഴികെയുള്ള കായിക ഇനങ്ങളെ കുറിച്ചും നാം മനസിലാക്കണം.
കായിക രംഗത്ത് ജനങ്ങളുടെ അറിവ് പരിമിതം: കിരണ്‍ റിജിജു - കിരണ്‍ റിജിജു വാർത്ത
അർത്ഥശൂന്യമായ താരതമ്യങ്ങളാണ് കായിക രംഗത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു
അർത്ഥശൂന്യമായ താരതമ്യങ്ങളാണ് കായിക രംഗത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാവ് ഓടുന്ന ദൃശ്യം ചിലർ സാമൂഹ്യമാധ്യമങ്ങളിലിട്ടു. പിന്നിട് അദ്ദേഹത്തെ വേഗതാരം ഹുസൈന്‍ ബോൾട്ടുമായി താരതമ്യം ചെയ്‌തു. എനിക്ക് ഈ വിഷയം അവഗണിക്കാമായിരുന്നു. എന്നാല്‍ സായി സംഘത്തോട് യുവാവിനെ പരിശോധിക്കാന്‍ നിർദേശിച്ചു. എന്നാല്‍ സായിയിലെ ജൂനിയർ അത്‌ലറ്റുകളോടൊപ്പം പോലും മത്സരിക്കാന്‍ അവന് സാധിച്ചില്ല. 30 സെക്കന്‍ഡ് പോലും അവന് ഓടാന്‍ സാധിച്ചില്ല. അവന് 27 വയസോളം പ്രായം കാണുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ കായിക രംഗത്തെ വളർച്ച കണക്കിലെടുത്ത് 2021 മുതല്‍ ജില്ലാ തലത്തിലും സംസ്ഥന തലത്തിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.