സാവോപോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അര്‍ബുദ ബാധിതനായ പെലെ ക്രിസ്‌മസ് അവധിക്കായി ആശുപത്രി വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കാന്‍സര്‍ വൃക്കളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനത്തെയും ബാധിച്ചുവെന്നും ഈ സാഹചര്യത്തില്‍ മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം അതി തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പെലെ ഗുരുതരാവസ്ഥയില്‍: അര്‍ബുദം മൂര്‍ച്ഛിച്ചു, വൃക്കകളെയും ഹൃദയത്തെയും ബാധിച്ചു - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി
ക്രിസ്‌മസ് അവധി ആഘോഷങ്ങള്‍ക്കായി ബ്രസീലിയന്‍ ഇതിഹാസ ഫുട്‌ബോളര്‍ പെലെ ആശുപത്രി വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിദഗ്‌ദോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്ന് മകള്‍ കെലി നാസിമെന്‍റൊ വ്യക്തമാക്കി.
ക്രിസ്മസ് വീട്ടില്‍ ആഘോഷിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്ന് പെലെയുടെ മകള്‍ കെലി നാസിമെന്‍റൊ ഇന്‍സ്റ്റഗ്രാം പോസ്‌റ്റിലൂടെ അറിയിച്ചു. ഡോക്‌ടര്‍മാരുടെ വിദഗ്ദോപദേശം കണക്കിലെടുത്ത് ആശുപത്രിയില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും നാസിമെന്‍റൊ വ്യക്തമാക്കി.
കൊവിഡ് ബാധിതനായതിന് പിന്നാലെ പെലയ്‌ക്ക് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കീമോതെറാപ്പിയോട് അദ്ദേഹത്തിന്‍റെ ശരീരം പ്രതികരിക്കുന്നില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം പാലിയോറ്റീവ് കെയര്‍ വാര്‍ഡിലാണ് ഇതിഹാസ തരാത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന തരത്തില്‍ പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ലെങ്കിലും കുടുംബം അത് നിഷേധിച്ചിരുന്നു.
Also Read:'ഡീഗോ ഇപ്പോൾ പുഞ്ചിരിക്കുന്നുണ്ടാവും'; മെസിയേയും അര്‍ജന്‍റീനയേയും അഭിനന്ദിച്ച് പെലെ