കേരളം

kerala

ETV Bharat / sports

യൂത്ത് ഗെയിംസിന് ആശംസയുമായി പയ്യോളി എക്‌സ്പ്രസ് - യൂത്ത് ഗെയിംസ് വാർത്ത

സ്പ്രിറ്റർമാർ മികച്ച വേഗം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മലയാളി താരം ഒളിമ്പ്യന്‍ പിടി ഉഷ

പിടി ഉഷ വാർത്ത  pt usha news  Khelo India news  ഖേലോ ഇന്ത്യ വാർത്ത  യൂത്ത് ഗെയിംസ് വാർത്ത  youth games news
ഉഷ

By

Published : Jan 11, 2020, 1:16 PM IST

ഹൈദരാബാദ്: ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആശംസയുമായി ഒളിമ്പ്യന്‍ പിടി ഉഷ. ട്വീറ്റിലൂടെയാണ് ഉഷ ഗെയിംസിന് ആശംസ നേർന്നത്. സ്പ്രിറ്റർമാർ മികച്ച വേഗം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ടാണ് ഉഷയുടെ ട്വീറ്റ്.

1980-ല്‍ മോസ്‌ക്കോ ഒളിമ്പിക്‌സിലാണ് ഉഷ പങ്കെടുത്തത്. അന്ന് 16 വയസും 38 ദിവസവുമായിരുന്നു ഉഷയുടെ പ്രായം. അന്ന് സെക്കന്‍റിന്‍റെ നൂറില്‍ ഒരു അംശത്തിനാണ് ഉഷക്ക് ഒളിമ്പിക് മെഡല്‍ നഷ്‌ടമായത്. പയ്യോളി എക്‌സ്പ്രസ് എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ഉഷയെ പിന്നീട് രാജ്യം പദ്‌മശ്രീ ഉൾപ്പെടെയുള്ള പുരസ്‌ക്കാരങ്ങൾ നല്‍കി ആദരിച്ചു.

ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്‌സ്.

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒളിമ്പിക് മെഡലെന്ന സ്വപനവുമായി പിന്നീട് ഉഷ സ്‌ക്കൂൾ ഓഫ് അത്‌ലറ്റിക്‌സിനും താരം മുന്‍കൈ എടുത്തു. ഇന്ന് സംസ്ഥാനത്തെ മികച്ച കായിക പരിശീലക കേന്ദ്രങ്ങളില്‍ ഒന്നായി ഇത് മാറി കഴിഞ്ഞു.

ജനുവരി 10 മുതൽ ആരംഭിക്കുന്ന ഖെലോ ഇന്ത്യ യൂത്ത് ഗെയിംസ് 22-ന് സമാപിക്കും. 10,000-ത്തില്‍ അധികം കായിക താരങ്ങൾ വിവിധ ഇനങ്ങളിലായി മാറ്റുരക്കും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് ഗെയിംസിന്‍റെ സമാപന സമ്മേളനം നടക്കുക.

ABOUT THE AUTHOR

...view details