സൂറിച്ച്: ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമായി സ്വീഡിഷ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. 106.3 ദശലക്ഷം ഡോളറാണ് ഫെഡററുടെ കഴിഞ്ഞ വർഷത്തെ വരുമാനം. 802.81 കോടി ഇന്ത്യന്‍ രൂപയോളം വരും ഈ തുക. ഫോബ്‌സ് മാസികയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. 2019 ജൂണ്‍ 1 മുതല്‍ 2020 ജൂണ്‍ 1 വരെയുള്ള കണക്കാണ് ഇത്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഫീസ്, സമ്മാനത്തുക, കായികേതര വരുമാനം എന്നിവ ഇതിൽപ്പെടും. ഫുട്‌ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റോണാൾഡോയെയും ലയണല്‍ മെസിയെയും ഫെഡറർ പിന്തള്ളിയാണ് ഫെഡറർ ഫോബ്‌സിന്‍റെ പട്ടികയിൽ ഒന്നാമതായത്. റോണാൾഡോ 105 ദശലക്ഷം ഡോളറുമായി രണ്ടാം സ്ഥാനത്തും മെസി 104 മില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
സമ്പന്നരില്‍ ഫെഡറർ ഒന്നാമത് - ronaldo news
ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമായി സ്വീഡിഷ് ടെന്നീസ് ഇതിഹാസം റോജർ ഫെഡററെ തെരഞ്ഞെടുത്ത് ഫോബ്‌സ് മാസിക
ഫെഡറർ, റോണാൾഡോ
തുടർന്നുള്ള മൂന്ന് സ്ഥാനങ്ങളില്‍ അമേരിക്കന്‍ ബാസ്കറ്റ് ബോൾ ലീഗായ എന്‍ബിഎയിലെ താരങ്ങളായ ലീ ബോണ്‍ ജെയിംസ്, സ്റ്റീഫന്‍ കറി, കെവിന്‍ ഡുറന്‍റ് എന്നിവരാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ താരമായി ജപ്പാനീസ് ടെന്നീസ് താരം നവോമി ഒക്കുഹാരയെ തെരഞ്ഞെടുത്തു. 37.4 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്‍റെ വരുമാനം. ഓവറോൾ റാങ്കിങ്ങില്‍ അവർ 29-ാം സ്ഥാനത്തെ വരൂ. യുഎസ് ടെന്നീസ് താരം സറീന വില്യംസ് 36 ദശലക്ഷം മില്യണ്‍ ഡോളറുമായി 33-ാം സ്ഥാനത്താണ്.