ലണ്ടന്‍:സീസണില്‍ മോശം പ്രടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തുന്നത്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും എറിക് ടെന്‍ ഹാഗിന്‍റെ സംഘത്തിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ചുകന്ന ചെകുത്താന്മരുള്ളത്. ചാമ്പ്യന്‍സ് ലീഗിലാവട്ടെ ഏറെക്കുറെ എളുപ്പമുള്ള ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടും ഏറെക്കുറെ പുറത്താവലിന്‍റെ വക്കിലാണ് യുണൈറ്റഡ്.
ഇപ്പോഴിതാ ടീമിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ഇതിഹാസ താരം പോൾ സ്കോൾസ്. പ്രീമിയര്‍ ലീഗിന്‍റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്ന താരങ്ങള്‍ നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇല്ലെന്നാണ് മുന്‍ താരം പറയുന്നത്. (Paul Scholes on Manchester United).
"തീര്‍ച്ചയായും പ്രീമിയര്‍ ലീഗിന്‍റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്ന താരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലില്ല. സത്യം പറഞ്ഞാല്‍ അതിന്‍റെ അടുത്തൊന്നും നമ്മളില്ല. ഇനി ഇപ്പോള്‍ ഉള്ള കളിക്കാര്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയാലും അടുത്തെത്താന്‍ അതു മതിയാവില്ല. ക്ലബ്ബിന്‍റെ സംസ്കാരം പരിശീലന ഗ്രൗണ്ടിൽ നിന്നാണ് വരുന്നത്, തീര്‍ച്ചയായും പരിശീകകന്‍ മാനേജർ അത് ശരിയാക്കേണ്ടതുണ്ട്" - പോൾ സ്കോൾസ് പറഞ്ഞു.
യുണൈറ്റഡില്‍ പരിശീലകന്‍ ടെന്‍ ഹാഗിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന അഭ്യൂഹങ്ങളിലും പോൾ സ്കോൾസ് പ്രതികരിച്ചു. (Paul Scholes on Erik Ten Hag) ടെന്‍ ഹാഗിനൊപ്പം യുണൈറ്റഡ് ഉറച്ച് നില്‍ക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ പുതിയ ഉടമകൾ എത്തുമ്പോള്‍ ടെന്‍ ഹാഗിന് സമ്മർദമുണ്ടാവുമെന്നും പോൾ സ്കോൾസ് പറഞ്ഞു.