ഹൈദരാബാദ് :കര്‍ണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോൾ പോഗ്ബ. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പോഗ്ബ പ്രതികരിച്ചത്. ഇന്ത്യയിൽ ഹിന്ദുത്വവാദികൾ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാർത്ഥിനികൾക്ക് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും പോഗ്ബ പങ്കുവച്ച പോസ്റ്റിൽ വിശദീകരിക്കുന്നു.
ഹിജാബ് വിവാദത്തിൽ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാർഢ്യവുമായി പോള്‍ പോഗ്ബ - ഹിജാബ് വിവാദം
ഈ വിഷയത്തിൽ ആദ്യമായാണ് ഒരു വിദേശ ഫുട്ബോൾ താരം പ്രതികരിക്കുന്നത്
![ഹിജാബ് വിവാദത്തിൽ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാർഢ്യവുമായി പോള്‍ പോഗ്ബ hijab controversy karnataka Pogba speaking against Islamophobia ഹിജാബ് വിവാദം പ്രതികരണവുമായി പോഗ്ബ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14430777-thumbnail-3x2-k.jpg)
ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി പോഗ്ബ
ALSO READ:ഫിഫ റാങ്കിങ് : അർജന്‍റീനക്ക് മുന്നേറ്റം, ബെൽജിയവും ബ്രസീലും മാറ്റമില്ലാതെ തുടരുന്നു
ഈ വിഷയത്തിൽ ആദ്യമായാണ് ഒരു വിദേശ ഫുട്ബോൾ താരം പ്രതികരിക്കുന്നത്. നേരത്തെ കർഷക സമരത്തിൽ വിദേശ ഗായിക റിയാന്ന അഭിപ്രായം പറഞ്ഞത് വലിയ വിവാദമായിരുന്നു. പോഗ്ബയ്ക്ക് എതിരെയും അത്തരം വിമർശനങ്ങൾ ഉയരുന്നുണ്ട്.