പാലാ : കടനാട് പഞ്ചായത്തിലും ഫുട്ബോള്‍ ആവേശം പാരമ്യത്തില്‍. ഖത്തര്‍ ലോകകപ്പിന്‍റെ ഭാഗമായി ആവേശത്തിലായ ഫുട്ബോൾ പ്രേമികൾ കിരീടത്തിന്‍റെ കൂറ്റൻ മാതൃക പ്രദർശിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാലടി ഉയരമുള്ള ലോകകപ്പിന്‍റെ കൂറ്റൻ മാതൃകയാണ് ആഘോഷപൂർവം ഇവര്‍ കൊല്ലപ്പള്ളി ടൗണിൽ പ്രദര്‍ശിപ്പിച്ചത്.
ഖത്തറില്‍ പന്തുരുളും മുന്‍പേ 'ലോകകപ്പ്' ഇങ്ങ് കൊല്ലപ്പളളിയിൽ ; കിരീടത്തിന്‍റെ കൂറ്റന്‍ മാതൃകയുമായി പാലായിലെ ഫുട്ബോൾ പ്രേമികൾ - മാണി സി കാപ്പൻ
ഫുട്ബോള്‍ ആവേശം പടര്‍ന്നതോടെ ലോകകപ്പിന്‍റെ കൂറ്റന്‍ മാതൃകയുമായി കടനാട് പഞ്ചായത്തിലെ ഫുട്ബോൾ പ്രേമികൾ, ഏറ്റെടുത്ത് നാട്ടുകാര്‍
![ഖത്തറില്‍ പന്തുരുളും മുന്‍പേ 'ലോകകപ്പ്' ഇങ്ങ് കൊല്ലപ്പളളിയിൽ ; കിരീടത്തിന്‍റെ കൂറ്റന്‍ മാതൃകയുമായി പാലായിലെ ഫുട്ബോൾ പ്രേമികൾ Pala Kollappally Huge Model of World cup Huge Model of World cup exhibited football fans football Qatar World Cup Qatar World cup ഖത്തറില്‍ പന്തുരുളുന്നതിന് മുമ്പേ ലോകകപ്പ് കൊല്ലപ്പളളി ലോകകപ്പിന്‍റെ കൂറ്റന്‍ മാതൃക ഫുട്ബോൾ പ്രേമികൾ ഫുട്ബോൾ പാലാ ലോകകപ്പിന്‍റെ ആവേശം മാണി സി കാപ്പൻ എംഎൽഎ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16945954-thumbnail-3x2-wertyuio.jpg)
ചടങ്ങ് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷ രാജു, മെമ്പർ ജെയിസൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, ബേബി കട്ടയ്ക്കൽ, തങ്കച്ചൻ വഞ്ചിക്കച്ചാലിൽ, ഇഗ്നേഷ്യസ് തയ്യിൽ, ജെറി ജോസ്, കെ.സി തങ്കച്ചൻ, ബിനു വള്ളോംപുരയിടം, സിബി അഴകൻപറമ്പിൽ, കെ.എസ് സെബാസ്റ്റ്യന്‍ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിനിടെ ലോകകപ്പ് മാതൃകയുമായി മാണി സി കാപ്പൻ എംഎൽഎ സെൽഫി എടുത്തതും ആളുകൾക്ക് ആവേശമായി. പിന്നീട് വലിയ ആഘോഷത്തോടെ ലോകകപ്പിന്‍റെ മാതൃക കടനാട് സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളിൽ എത്തിച്ചപ്പോൾ വിദ്യാർഥികൾ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്.