ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സില്‍ കന്നിക്കിരീടം നേടിയ പോളിഷ് താരം ഇഗ സ്വിറ്റെക്കിനെ അഭിനന്ദിച്ച് എതിരാളി ഒൻസ് ജാബ്യൂര്‍. മത്സരം വിജയിക്കാന്‍ ഇഗ അര്‍ഹയായിരുന്നുവെന്ന് ഒൻസ് പറഞ്ഞു. ഒരുപാട് കാര്യങ്ങളുടെ ആരംഭമാണിതെന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഒന്‍സ് വ്യക്തമാക്കി.
“എന്നെ പ്രോത്സാഹിപ്പിച്ച ജനക്കൂട്ടത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ശരിക്കും ശ്രമിച്ചു, പക്ഷേ ഇഗ എനിക്ക് അത് എളുപ്പമാക്കിയില്ല. അവൾ ഇന്ന് വിജയിക്കാൻ അർഹയായിരുന്നു. എനിക്ക് നിങ്ങളെ ഇപ്പോൾ അത്ര ഇഷ്ടമല്ല (ചിരിക്കുന്നു), പക്ഷേ കുഴപ്പമില്ല. ഞാൻ കഠിനാധ്വാനം ചെയ്യും. വൈകാതെ തന്നെ ഈ കിരീടം ലഭിക്കുമെന്ന് എനിക്കറിയാം" - മത്സരത്തിന് ശേഷം ഒൻസ് പറഞ്ഞു.
Read more: US Open | യു എസില്‍ കന്നിക്കിരീടം ചൂടി ഇഗ സ്വിറ്റെക്ക് ; ഫൈനലില്‍ തകര്‍ത്തത് ഒൻസ് ജാബ്യൂറിനെ