കോഴിക്കോട്:ഖത്തര്‍ ലോകകപ്പ് വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന 'വൺ മില്യണ്‍ ഗോൾ' പരിപാടിക്ക് തുടക്കം. നൈനാംപള്ളി കോതി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഗോളടിച്ചാണ് നിര്‍വഹിച്ചത്. ലോകത്തെ ഫുട്‌ബോള്‍ ആവേശത്തിനൊപ്പം മലയാളികളും ചേര്‍ന്നിട്ടുണ്ടെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിച്ച മന്ത്രി പറഞ്ഞു.
ഗോളടിച്ച് മന്ത്രി, 'വൺ മില്യണ്‍ ഗോൾ' പദ്ധതിക്ക് കോഴിക്കോട്ട് തുടക്കം - സ്‌പോര്‍ട്‌സ് കൗണ്‍സില്‍
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന പരിപാടി കോഴിക്കോട് നൈനാംപള്ളി കോതി മിനി സ്റ്റേഡിയത്തില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലാണ് ഉദ്‌ഘാടനം ചെയ്‌തത്.
ഗോളടിച്ച് മന്ത്രി, 'വൺ മില്ല്യണ്‍ ഗോൾ' പദ്ധതിക്ക് കോഴിക്കോട്ട് തുടക്കം
കാല്‍പന്ത് കളിയുടെ ഈറ്റില്ലമായ നൈനാംവളപ്പ് തന്നെ അതിന് വേദിയായത് അഭിനന്ദനാര്‍ഹമാണ്. ഇവിടെയുള്ള ഓരോ കുട്ടികളോയും ഭാവി താരങ്ങളായി വളര്‍ത്തിയെടുക്കണമെന്നും മന്ത്രി അഭിപ്രായപ്പട്ടു. ലോകഫുട്‌ബോളില്‍ തന്‍റെ ഇഷ്‌ട ടീം ബ്രസീല്‍ ആണെന്നും മന്ത്രി വെളിപ്പെടുത്തി.
ജില്ല കലക്‌ടര്‍ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡിയും പരിപാടിയില്‍ ഗോളടിച്ചു. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും പരിപാടിയുടെ ഭാഗമായി.