കേരളം

kerala

ETV Bharat / sports

ഒളിമ്പിക് ദീപശിഖാ പ്രയാണം അടുത്ത മാസം 25 മുതല്‍; കാഴ്‌ചക്കാരെ അനുവദിക്കും - tokyo games news

അടുത്ത മാസം 25 മുതല്‍ സുനാമി ദുരന്തമുണ്ടായ ഫുക്കുഷിമയില്‍ നിന്നാണ് ടോക്കിയോ ഒളിമ്പിക്‌സിന്‍റെ ദീപശിഖാ പ്രയാണം ആരംഭിക്കുക.

ടോക്കിയോ ഗെയിംസ് വാര്‍ത്ത  ദീപശിഖാ പ്രയാണം വാര്‍ത്ത  tokyo games news  torch relay news
ടോക്കിയോ ഗെയിംസ്

By

Published : Feb 25, 2021, 3:23 PM IST

ടോക്കിയോ: ഒളിമ്പിക്‌സിന്‍റെ ഭാഗമായി അടുത്ത മാസം 25ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം കാണാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ടോക്കിയോ ഗെയിംസിന്‍റെ ഭാഗമായി ദീപശിഖാ റാലി കാണാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടി വരും. ജപ്പാനിലെ കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

കൂടാതെ ആള്‍ക്കൂട്ടവും ആഹ്ളാദ പ്രകടനങ്ങളും നിര്‍ബന്ധമായും ഒഴിവാക്കും. സുനാമി ദുരന്തം നടന്ന ഫുക്കുഷിമയില്‍ നിന്നാകും പ്രയാണത്തിന് തുടക്കമാവുക. പ്രകാശവും പ്രതീക്ഷകളും നമ്മുടെ വഴിയെ എന്ന സന്ദേശമാണ് ദീപശിഖാ പ്രയാണം പങ്കുവെക്കുന്നത്.

ടോക്കിയോ ഒളിമ്പിക്‌സ് വേദികളിലേക്ക് എത്രത്തോളം കാണികളെ അനുവദിക്കണമെന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ തീരുമാനം എടുക്കുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ദീപശിഖാ പ്രയാണം ആരംഭിക്കാനിരിക്കെയാണ് ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചത്. തുടര്‍ന്ന് ഈ വര്‍ഷം ജൂലൈ 23 മുതല്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details