ടോക്കിയോ: ഒളിമ്പിക്‌സിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ജപ്പാനില്‍ ആരംഭിച്ചു. ആണവ ദുരന്തമുണ്ടായ ഫുക്കുഷിമയില്‍ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം 121 ദിവസങ്ങള്‍ക്ക് ശേഷം ഗെയിംസ് വേദിയില്‍ അവസാനിക്കും. ജൂലൈ 23നാണ് ടോക്കിയോയിലാണ് ഗെയിംസിന്‍റെ ഉദ്‌ഘാടന ചടങ്ങുകള്‍.
ഒളിമ്പിക് ദീപശിഖാ പ്രയാണം തുടങ്ങി; കാണികളെ ഒഴിവാക്കി - torch relay news
ആണവ ദുരന്തമുണ്ടായ ഫുക്കുഷിമയില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം 121 ദിവസങ്ങള്‍ക്ക് ശേഷം ടോക്കിയോയിലെ ഗെയിംസ് വേദിയില്‍ അവസാനിക്കും
![ഒളിമ്പിക് ദീപശിഖാ പ്രയാണം തുടങ്ങി; കാണികളെ ഒഴിവാക്കി ദീപശിഖാ പ്രയാണം വാര്‍ത്ത ടോക്കിയോ ഗെയിംസ് വാര്‍ത്ത torch relay news tokyo games news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11154333-thumbnail-3x2-afasdf.jpg)
2011ല്‍ ഫുക്കുഷിമ ആണവ ദുരന്തത്തെ തുടര്‍ന്ന് 18,000 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മൂന്ന് ആണവ റിയാക്‌ടറുകള്‍ തകര്‍ന്നായിരുന്നു ദുരന്തം.
ജപ്പാനീസ് വനിതാ കായിക താരം അസുസ ഇവാഷിമിഷു ഏറ്റുവാങ്ങിയ ദീപശിഖാ പ്രയാണത്തില്‍ പതിനായിരം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രയാണം നേരില്‍ കാണാന്‍ സാധാരണക്കാര്‍ക്ക് അവസരമുണ്ടാകില്ല. പകരം തത്സമയ സംപ്രേക്ഷണമാണുണ്ടാവുക. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്‌സാണ് ഇത്തവണ നടക്കുന്നത്. രോഗ വ്യാപനമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.