കേരളം

kerala

ഒളിമ്പിക് യോഗ്യത; ആർച്ചറി താരങ്ങൾക്ക് 2021 ജൂലൈ അഞ്ച് വരെ അവസരം

By

Published : May 10, 2020, 3:29 PM IST

കൊവിഡ് 19 കാരണം മാറ്റിവെച്ച ഒളിമ്പിക്‌സ് 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ടോക്കിയോയില്‍ നടക്കും.

ആർച്ചറി വാർത്ത  ഒളിമ്പിക്‌സ് വാർത്ത  archery news  olympics news
ആർച്ചറി

ലോസാന്‍: ആർച്ചറി താരങ്ങൾക്ക് ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള കാലയളവ് 2021 ജൂലൈ അഞ്ച് വരെ നീട്ടി. ലോക ആർച്ചറി അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗ്യതാ മത്സരങ്ങൾ പൂർത്തിയാക്കാത്ത ആർച്ചറി താരങ്ങൾക്ക് ഇതോടെ ടോക്കിയോ ബെർത്ത് ഉറപ്പിക്കാന്‍ 2021-ലെ സമ്മർ സീസണ്‍ വരെ സമയം ലഭിക്കും. കൂടാതെ 2021 ആർച്ചറി ലോകകപ്പിലെ പാരീസ് സ്റ്റേജിനൊപ്പം ഒരു പ്രത്യേക ടൂർണമെന്‍റായി യോഗ്യതാ മത്സരം നടത്താനും പദ്ധതിയുണ്ട്.

ആകെയുള്ള 128 ഒളിമ്പിക് ബെർത്തില്‍ 87 പേർ ഒളിമ്പിക് യോഗ്യത സ്വന്തമാക്കി. 140 പാരാലിമ്പിക് താരങ്ങൾക്കാണ് ആർച്ചറി യോഗ്യത സ്വന്തമാക്കാനാവുക. ഇതില്‍ 93 സ്ഥാനങ്ങൾ ഇതിനകം വിവിധ കായിക താരങ്ങൾ സ്വന്തമാക്കി കഴിഞ്ഞു.

നിലവില്‍ യോഗ്യതാ മത്സരങ്ങൾ പൂർത്തിയായ രാജ്യങ്ങളുടെ കാര്യത്തില്‍ കായിക താരങ്ങളുടെ ഒളിമ്പിക് യോഗ്യതയുമായി ബന്ധപ്പെട്ട അതത് രാജ്യങ്ങൾക്ക് തീരുമാനം എടുക്കാം. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ടോക്കിയോയിലാണ് ഒളിമ്പിക് മത്സരങ്ങൾ നടക്കുക. നേരത്തെ ഈ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് 19 ഭീതി കാരണം മാറ്റിവെക്കുകയായിരുന്നു.

ABOUT THE AUTHOR

...view details