ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിന്‍റെ ഔദ്യോഗിക പോസ്റ്ററുകള്‍ പുറത്തിറക്കി. ഖത്തരി ആർട്ടിസ്‌റ്റ് ബുതയ്‌ന അല്‍ മുഫ്‌തയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. അറബ് പൈതൃകവും ഖത്തറിന്‍റെ ഫുട്‌ബോൾ സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതാണ് പോസ്റ്ററുകള്‍.
'അറബ് പൈതൃകവും ഫുട്‌ബോൾ സംസ്‌കാരവും' ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക പോസ്റ്ററുകള്‍ പുറത്തിറക്കി - The official poster of the Qatar 2022 World Cup
ഖത്തരി ആർട്ടിസ്‌റ്റ് ബുതയ്‌ന അല്‍ മുഫ്‌തയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്
ലോകകപ്പ് വേദികളും ഭാഗ്യചിഹ്നവുമെല്ലാം ഒരുക്കിയത് പോലെ അറബ് സംസ്‌കാരമാണ് ഔദ്യോഗിക പോസ്റ്ററുകളുടെയും മുഖമുദ്ര. ഹമദ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു പ്രകാശനം. അറബ് പരമ്പരാഗത ശിരോവസ്‌ത്രം ആവേശത്താല്‍ മുകളിലേക്ക് ഉയര്‍ത്തുന്നതാണ് പ്രധാന പോസ്റ്റര്‍.
കൂടുതല്‍ നിറങ്ങള്‍ ഉപയോഗിക്കാതെ ആശയം വരച്ചിടുന്ന മോണോക്രൊമാറ്റിക് പെയ്‌ന്‍റിങ് രീതിയാണ് ബുതയ്‌ന പോസ്റ്റര്‍ ഡിസൈനിലും സ്വീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ലോകകപ്പ് ആവേശം പ്രതിഫലിപ്പിക്കുന്ന മറ്റു ഏഴ് പോസ്റ്ററുകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട‌്. ലോകകപ്പ് ആവേശത്തിനൊപ്പം ലോകത്തിന് അറബ് സംസ്‌കാരവും പാരമ്പര്യവും ആതിഥ്യ മര്യാദകളും പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് ഖത്തറിന്‍റെ പ്രവര്‍ത്തനങ്ങള്‍.
TAGGED:
ഖത്തർ ലോകകപ്പ് 2022