ലണ്ടന്‍ :വിംബിൾഡൺ കിരീടം നിലനിർത്തി സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ഓസ്‌ട്രേലിയയുടെ നിക് കിർഗിയോസിനെ 4-6, 6-3, 6-4, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഏഴാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടത്. 21-ാം ഗ്രാൻഡ്സ്ലാമും ജോക്കോവിച്ച് ഇതിലൂടെ സ്വന്തമാക്കി.
ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ജോക്കോവിച്ച്. റാഫേൽ നദാൽ മാത്രമാണ് മുന്നിലുള്ളത്. തുടർച്ചയായി നാലാം തവണയാണ് ജോക്കോവിച്ച് വിംബിൾഡൺ കിരീടമണിയുന്നത്.