അസ്‌താന(കസാഖിസ്ഥാന്‍):അസ്‌താന ഓപ്പൺ ടെന്നിസ് കിരീടം ചൂടി സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെയാണ് ജോക്കോവിച്ച് കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു 35കാരനായ ജോക്കോയുടെ ജയം.
അസ്‌താന ഓപ്പൺ: ജോക്കോയ്‌ക്ക് കരിയറിലെ തൊണ്ണൂറാം കിരീടം - നൊവാക്ക് ജോക്കോവിച്ച്
അസ്‌താന ഓപ്പൺ ടെന്നിസിലെ പുരുഷ സിംഗിള്‍സ് കിരീടം ചൂടി മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച്.
അസ്‌താന ഓപ്പൺ: ജോക്കോയ്‌ക്ക് കരിയറിലെ തൊണ്ണൂറാം കിരീടം
75 മിനിട്ടുകള്‍ മാത്രമാണ് മത്സരം നീണ്ട് നിന്നത്. സ്കോർ 6-3,6-4. ജോക്കോയുടെ കരിയറിലെ തൊണ്ണൂറാമത്തെയും ഈ വര്‍ഷം നാലാമത്തെയും കിരീടമാണിത്. കഴിഞ്ഞ ആഴ്‌ച ടെൽ അവീവിലും ജോക്കോ കിരീടം നേടിയിരുന്നു. ഇതോടെ എ.ടി.പി വേൾഡ് ടൂർ ഫൈനൽസിനും താരം യോഗ്യത ഉറപ്പിച്ചു.