ടോക്കിയോ:ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധ ഭീഷണി ഉയർത്തുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് ഉപേക്ഷിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സംഘാടകർ. സാഹചര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും അനിവാര്യമെങ്കില്‍ അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷനുമായും ഇതര സംഘടനകളുമായും ആലോചിച്ച് വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്നും സംഘാടകർ കൂട്ടിചേർത്തു.
ഒളിമ്പിക്‌സിന് കൊറോണ വൈറസ് ഭീഷണിയില്ലെന്ന് സംഘാടകർ - കൊറോണ വൈറസ് വാർത്ത
സാഹചര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും അനിവാര്യമെങ്കില്‍ അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷനുമായും ഇതര സംഘടനകളുമായും ആലോചിച്ച് വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്നും സംഘാടകർ
കൊറോണ വൈറസ് ഒളിമ്പിക്‌സിന് ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ജപ്പാന്‍റെ ഒളിമ്പിക് ചുമതലയുള്ള മന്ത്രി സെയ്‌കോ ഹാഷിമോട്ടോയും വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ. ആശങ്കകൾ വേണ്ടെന്നും ഗെയിംസ് സുരക്ഷിതമായി നടത്തും. ഒളിമ്പിക്‌സിന് ഇനി ആറ് മാസത്തില്‍ താഴെ മാത്രം ഉള്ള സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടതായി അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷനും വ്യക്തമാക്കി. ഒളിമ്പിക്‌സിന്‍റെ സുരക്ഷിതമായ നടത്തിപ്പിനായി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്ന് ഐഒസി വക്താവ് പറഞ്ഞു. കൊറോണോ വൈറസ് ബാധിച്ച രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. നിലവില്‍ ജാപ്പാനില്‍ മൂന്ന് പേർക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 17 പേർ സംശയാസ്‌പദമായ സാഹചര്യത്തില്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന നേരത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.