ന്യൂഡല്‍ഹി:ബജറ്റ് പ്രസംഗത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അഭിനന്ദനം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിന്‍റെ നേട്ടത്തില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണെന്ന് 2021-22 വര്‍ഷത്തെ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
'ഓസ്‌ട്രേലിയക്കെതിരായ ടീം ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്. രാജ്യത്തെ ജനങ്ങളെന്ന നിലയ്‌ക്ക് നമ്മുടെ വലിയ നേട്ടങ്ങളില്‍ ഒന്നുമാത്രമാണിത്. രാജ്യത്തെ യുവജനങ്ങള്‍ക്ക് ഇതിലും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ പ്രാപ്‌തിയുണ്ട്. എല്ലാവരും അതിനായി ശ്രമിക്കും. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍' നിര്‍മല സീതാരമാന്‍ പറഞ്ഞു.