വിയന്ന: ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. എട്ടുമാസം മുമ്പ് ശ്വാസകോശം മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ലൗഡ. ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ ലോക ചാമ്പ്യന്‍ഷിപ്പ് മൂന്നുതവണ നേടിയ താരമാണ് ലൗഡ. 1975, 77 വര്‍ഷങ്ങളില്‍ ഫെറാറിക്കൊപ്പവും 1984-ല്‍ മക്ലാരനൊപ്പവുമായിരുന്നു നേട്ടങ്ങള്‍.
ഫോർമുല വൺ ഇതിഹാസം നിക്കി ലൗഡ ഇനി ഓർമ്മ - ഫെറാറി
1975, 1977, 1984 വർഷങ്ങളിലെ ഫോർമുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ താരമാണ് ലൗഡ.
2012 മുതല്‍ മെഴ്‌സിഡസിന്‍റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് ലൗഡ. ലൂയിസ് ഹാമില്‍ട്ടന്‍റെ ഫോര്‍മുല വണ്‍ നേട്ടങ്ങള്‍ക്കു പിന്നില്‍ ലൗഡയുടെ ഉപദേശങ്ങളുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ചുതവണ വേള്‍ഡ് ഡ്രൈവേഴ്‌സ് ആന്‍റ് കണ്‍സ്ട്രക്ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട് ലൂയിസ് ഹാമില്‍ട്ടണ്‍. 1976 ഓഗസ്റ്റിൽ ലൗഡ വലിയ അപകടത്തില്‍പ്പെട്ടിരുന്നു. സീസണില്‍ അഞ്ച് റേസുകള്‍ ജയിച്ചുനില്‍ക്കെ ജര്‍മ്മനിയിലെ ന്യൂവര്‍ബര്‍ഗ്‌റിങ്ങില്‍ അദ്ദേഹത്തിന്‍റെ വാഹനം അഗ്‌നിക്കിരയാവുകയും ലൗഡക്ക് ശരീരമാസകലം ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. അന്ന് വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് ലൗഡയുടെ ശ്വാസകോശം തകരാറിലായത്. മരണത്തിന്‍റെ വക്കില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ലൗഡ, വീണ്ടും ട്രാക്കിലെത്തി കായിക പ്രേമികളെ ഞെട്ടിച്ചു. പിന്നീട് വിശ്രമത്തിലായിരുന്നു ലൗഡ. എഫ് വൺ ട്രാക്കിലെ ജെയിംസ് ഹണ്ട്-നിക്കി ലൗഡ പോരാട്ടം ഇന്നും ലോക പ്രശസ്തമാണ്.