ബര്‍മിങ്‌ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17-ാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങ്ങില്‍ നിഖത് സരിൻ ആണ് ഇന്ത്യയ്‌ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ന് നാലാം സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യ ന്യൂസിലന്‍ഡിനെ മറികടന്ന് മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്തേക്കും മുന്നേറി.
CWG 2022 | ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്‌ത്ത്, നിഖത് സരിന് സ്വര്‍ണം - നിതു ഗംഗാസ്
കോമൺവെല്‍ത്ത് ഗെയിംസ് വനിതകളുടെ വനിതകളുടെ 50 കിലോഗ്രാം (ലൈറ്റ് ഫ്‌ളൈവെയ്റ്റ്) ബോക്‌സിങ്ങില്‍ ആണ് നിഖത് സരീന്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്.
വടക്കൻ അയർലൻഡിന്റെ കാർലി എംസി നൗലിനെ ഇടിച്ചിട്ടായിരുന്നു നിലിവിലെ ലോകചാമ്പ്യന്‍ കൂടിയായ നിഖത് സരിന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുവര്‍ണനേട്ടത്തിലേക്ക് എത്തിയത്. 50 കിലോഗ്രാം (ലൈറ്റ് ഫ്‌ളൈവെയ്റ്റ്) ബോക്‌സിങ്ങില്‍ ഏകപക്ഷീയമായാണ് നിഖതിന്‍റെ ജയം. 5-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം എതിരാളിയെ പരാജയപ്പെടുത്തിയത്.
വനിത, പുരുഷ താരങ്ങളായ നിതു ഗംഗാസ്, അമിത് പംഗല്‍ എന്നിവരും ഇന്ത്യയ്‌ക്കായി ബോക്‌സിങ്ങ് റിങ്ങില്‍ നിന്ന് സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ ബോക്‌സിങ്ങില്‍ മിനിമം വെയ്‌റ്റ് (45kg-48kg) കാറ്റഗറിയിലാണ് നിതുവിന്‍റെ സുവര്‍ണ നേട്ടം. പിന്നാലെ പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തില്‍ എതിരാളിയെ തകര്‍ത്ത് പംഗലും സ്വര്‍ണം നേടി.