ഇസ്‌താംബുള്‍ : തുര്‍ക്കിയില്‍ നടന്ന വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. 52 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ നിഖാത്ത് സരിന്‍ സ്വര്‍ണമണിഞ്ഞു. ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന്‍ കൂടിയാണ് സരിന്‍.
വനിത ബോക്‌സിങ് : ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വർണം ; ചരിത്രമെഴുതി നിഖാത്ത് സരിന്‍ - Womens World Boxing Championships
ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന്‍ കൂടിയാണ് സരിന്‍
വനിതാ ബോക്‌സിങ്: ലോകചാംപ്യൻഷിപ്പിൽ സ്വർണം; ചരിത്രമെഴുതി നിഖാത്ത് സരിന്‍
വ്യാഴാഴ്‌ച നടന്ന ഫൈനലില്‍ തായ്‌ലന്‍ഡിന്‍റെ ജുതാമാസ് ജിറ്റ്‌പോങ്ങിനെതിരേ നേടിയ ആധികാരിക ജയത്തോടെയാണ് (5-0) നിഖാത്ത് സരിന്‍റെ സ്വര്‍ണ നേട്ടം. ഐ.ബി.എ വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ പ്രതിനിധി കൂടിയാണ് സരിന്‍.
നേരത്തെ ബുധനാഴ്‌ച നടന്ന സെമിയില്‍ ബ്രസീലിന്‍റെ കരോളിന്‍ ഡി അല്‍മേഡയെ കീഴടക്കിയാണ് സരിന്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആ മത്സരത്തിലും വിജയം ഏകപക്ഷീയമായിരുന്നു (5-0).