കേരളം

kerala

ETV Bharat / sports

അവസാനവട്ട ഒരുക്കങ്ങള്‍ക്കിടെ അര്‍ജന്‍റീനയ്‌ക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ രണ്ട് താരങ്ങള്‍ പുറത്ത്

നിക്കോളസ് ഗോണ്‍സാലസ്, ജോക്വിൻ കൊറേയ എന്നിവരാണ് അര്‍ജന്‍റീനയുടെ 26 അംഗ ടീമില്‍ നിന്ന് പുറത്തായത്.

nicolas gonzalez  joaquin correa  argentina  argentina world cup squad  nicolas gonzalez joaquin correa replacement  qatar 2022  fifa world cup 2022  അര്‍ജന്‍റീന  നിക്കോളസ് ഗോണ്‍സാലസ്  ജോക്വിൻ കൊറേയ  എയ്ഞ്ചൽ കൊറെയ  തിയാഗോ അൽമാഡ  ഖത്തര്‍ ലോകകപ്പ് 2022  ഫുട്‌ബോള്‍ ലോകകപ്പ്
അവസാനവട്ട ഒരുക്കങ്ങള്‍ക്കിടെ അര്‍ജന്‍റീനയ്‌ക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ രണ്ട് താരങ്ങള്‍ പുറത്ത്

By

Published : Nov 18, 2022, 1:00 PM IST

ദോഹ:ലോകകപ്പിന് ഒരുങ്ങുന്ന അർജന്‍റീനയ്ക്ക് വീണ്ടും തിരിച്ചടി. അര്‍ജന്‍റൈന്‍ താരങ്ങളായ നിക്കോളസ് ഗോണ്‍സാലസ്, ജോക്വിൻ കൊറേയ എന്നിവർ ടീമിൽ നിന്ന് പുറത്തായി. പരിക്കിൽ നിന്ന് മുക്തരാകാത്തതാണ് ഇരുവര്‍ക്കും 26 അംഗ ടീമിൽ നിന്ന് പുറത്തേക്കുള്ള വഴി തുറന്നത്.

അത്‍ലറ്റികോ മാഡ്രിഡിന്‍റെ എയ്ഞ്ചൽ കൊറെയ, തിയാഗോ അൽമാഡ എന്നിവര്‍ ഇവര്‍ക്ക് പകരക്കാരായി അര്‍ജന്‍റീനയുടെ 26 അംഗ ടീമിലെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കൗമാരതാരം അലന്‍ജാന്‍ഡ്രോ ഗെര്‍ണാച്ചോ ടീമിലേക്കെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അറ്റ്‌ലാന്‍റ യുണൈറ്റഡിന്‍റെ അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ തിയാഗോ അല്‍മാഡയെ ടീമില്‍ ഉള്‍പ്പെടുത്താനായിരുന്നു പരിശീലകൻ ലിയോണൽ സ്‌കലോണിയുടെ തീരുമാനം.

21കാരനായ അല്‍മാഡ മേജര്‍ സോക്കര്‍ ലീഗില്‍ അറ്റ്‌ലാന്‍റ യുണൈറ്റഡിനായി മിന്നും പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഈ സീസണില്‍ കളിച്ച 29 മത്സരങ്ങളില്‍ അല്‍മാഡ ടീമിനായി ആറ് ഗോളുകളും 12 അസിസ്റ്റുകളും നല്‍കി. സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും അല്‍മാഡ സ്വന്തമാക്കിയിരുന്നു.

അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ എയ്ഞ്ചൽ കൊറെയ സീസണില്‍ ഇതുവരെ 21 മത്സരത്തില്‍ നിന്ന് നാല് ഗോളാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയ അര്‍ജന്‍റൈന്‍ ടീമിലും കൊറേയ അംഗമായിരുന്നു. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിന് ശേഷം ടീമില്‍ മാറ്റങ്ങളുണ്ടാകാമെന്ന് പരിശീലകന്‍ സ്‌കലോണി വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details