കേരളം

kerala

ETV Bharat / sports

നെയ്‌മര്‍ക്കൊരു സ്വപ്‌നമുണ്ട്, അതുനേടാതെ പിഎസ്‌ജി വിടില്ലെന്ന് മുന്‍ ഏജന്‍റ് - വാഗ്‌നര്‍ റിബെയ്‌റോ

2017ല്‍ റെക്കോഡ് തുകയായ 222 ദശലക്ഷം ഡോളറിനാണ് നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയത്

Neymar s former agent Wagner Ribeiro responds to transfer rumours  Neymar  PSG  Neymar transfer  ഫ്രഞ്ച് ക്ലബ് പിഎസ്‌ജി  വാഗ്‌നര്‍ റിബെയ്‌റോ  നെയ്‌മര്‍
നെയ്‌മര്‍ക്കൊരു സ്വപ്‌നമുണ്ട്; അതുനേടാതെ പിഎസ്‌ജി വിടില്ലെന്നും മുന്‍ ഏജന്‍റ്

By

Published : Jun 25, 2022, 10:55 PM IST

പാരീസ് : സൂപ്പര്‍ താരം നെയ്‌മര്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് മുന്‍ ഏജന്‍റ് വാഗ്‌നര്‍ റിബെയ്‌റോ. പിഎസ്‌ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാതെ താരം ക്ലബ് വിടില്ലെന്ന് വാഗ്‌നര്‍ റിബെയ്‌റോ പറഞ്ഞു. സ്‌പാനിഷ്‌ ക്ലബ്ബായ ബാഴ്‌സലോണ വിട്ടതിന് പിന്നാലെ അലട്ടുന്ന പരിക്കിനെ തുടര്‍ന്ന് ഭൂരിഭാഗം മത്സരങ്ങളിലും വിട്ടുനില്‍ക്കേണ്ടിവന്ന നെയ്‌മര്‍ക്ക് മിക്കപ്പോഴും മികവിലേക്ക് ഉയരാനായിരുന്നില്ല.

ഇതിനിടെ താരത്തെ ഒഴിവാക്കാന്‍ പിഎസ്‌ജി തയ്യാറെടുക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമമായ ഗോളിനോടാണ് വാഗ്‌നര്‍ റിബെയ്‌റോയുടെ പ്രതികരണം.

''നെയ്‌മര്‍ക്ക് ഒരു സ്വപ്നമുണ്ട്, പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുകയെന്നത്. പുറത്താക്കുമെന്നും, ടീം വിടുമെന്നുമൊക്കെയുള്ള കിംവദന്തികളുണ്ട്. എന്നാല്‍ അവൻ വളരെ പ്രചോദിതനാണ്, അത് നേടുന്നത് വരെ നിർത്തില്ല'' - വാഗ്‌നര്‍ റിബെയ്‌റോ ഗോളിനോട് പറഞ്ഞു.

2017ല്‍ റെക്കോഡ് തുകയായ 222 ദശലക്ഷം ഡോളറിനാണ് നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയത്. എന്നാല്‍ അഞ്ച് സീസണുകളിലായി വെറും 92 ലീഗ് മത്സരങ്ങളിലുള്‍പ്പെടെ 144 കളികളിലാണ് താരം പിഎസ്‌ജി കുപ്പായത്തിലിറങ്ങിയത്. ആകെ നേടിയത് 100 ഗോളുകളും. നിലവില്‍ 2025 വരെയാണ് നെയ്‌മര്‍ക്ക് പിഎസ്‌ജിയുമായി കരാറുള്ളത്.

ABOUT THE AUTHOR

...view details