കേരളം

kerala

ETV Bharat / sports

കണങ്കാലിന് പരിക്ക് ; നെയ്‌മർക്ക് സ്വിറ്റ്‌സർലൻഡിനെതിരായ മത്സരം നഷ്‌ടമാകും - Neymar

നെയ്‌മറിന്‍റെ പരിക്കിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ടീം പുറത്തുവിട്ടിട്ടില്ലെങ്കിലും 28-ാം തിയതി നടക്കുന്ന മത്സരത്തിൽ താരത്തിന് കളിക്കാൻ സാധിക്കില്ല എന്നാണ് റിപ്പോർട്ടുകൾ

FIFA World Cup 2022  ഫിഫ ലോകകപ്പ് 2022  ഖത്തർ ലോകകപ്പ്  Qatar World Cup  നെയ്‌മർ  ബ്രസീൽ  നെയ്‌മർക്ക് പരിക്ക്  നെയ്‌മർക്ക് അടുത്ത മത്സരം നഷ്‌ടമാകും  നെയ്‌മർക്ക് കണങ്കാലിന് പരിക്ക്  Neymar ruled out of clash against Switzerland  Neymar  Neymar Injury
കണങ്കാലിന് പരിക്ക്; നെയ്‌മർക്ക് സ്വിറ്റ്‌സർലൻഡിനെതിരായ മത്സരം നഷ്‌ടമാകും

By

Published : Nov 25, 2022, 8:01 PM IST

ദോഹ : ലോകകപ്പിൽ സെർബിയക്കെതിരായ മത്സരത്തിൽ കാൽക്കുഴയ്‌ക്ക് പരിക്കേറ്റ ബ്രസീൽ സൂപ്പർ താരം നെയ്‌മർക്ക് സ്വിറ്റ്‌സർലൻഡിനെതിരായ അടുത്ത മത്സരം നഷ്‌ടമാകും. 28-ാം തീയതി നടക്കുന്ന മത്സരത്തിൽ താരം കളിക്കാൻ സാധ്യതയില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. അതേസമയം താരത്തിന്‍റെ പരിക്കിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ടീം പുറത്തുവിട്ടിട്ടില്ല.

രണ്ടാം പകുതിയിൽ സെർബിയൻ താരങ്ങളുടെ കടുത്ത ടാക്ലിങ്ങിലാണ് നെയ്‌മറിന് പരിക്കേറ്റത്. ക്ഷതമേറ്റ കാലുമായാണ് മത്സരത്തിൽ താരം തുടർന്ന് കളിച്ചത്. മത്സരത്തിന്‍റെ 80-ാം മിനിട്ടിൽ കണങ്കാലിൽ നീരുമായാണ് നെയ്‌മർ മൈതാനം വിട്ടത്.

വേദന കാരണം സൈഡ് ബഞ്ചിൽ കണ്ണുകളടച്ചിരിക്കുന്ന നെയ്‌മറുടെ ചിത്രങ്ങളും ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു. പിന്നീട് മുടന്തിയ കാലുമായാണ് താരം ഡ്രസിങ് റൂമിലേക്ക് പോയത്.

മത്സരത്തിൽ ഏഴ്‌ തവണയാണ് നെയ്‌മര്‍ ഫൗൾ ചെയ്യപ്പെട്ടത്. അതേസമയം 48 മണിക്കൂർ നിരീക്ഷിച്ച ശേഷം മാത്രമേ പരിക്ക് ഗുരുതരമാണോയെന്ന് പറയാനാകൂവെന്ന് മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പരിശീലകൻ ടിറ്റെ വ്യക്‌തമാക്കിയിരുന്നു. നെയ്‌മറുടെ കാലിൽ നീർക്കെട്ടുണ്ടെന്നും സ്‌കാനിങ് വേണ്ടിവരുമെന്നും ബ്രസീൽ ടീം ഡോക്‌ടർ റോഡ്രിഗോ ലാസ്‌മാറും വ്യക്‌തമാക്കിയിരുന്നു.

മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന്‍റെ വിജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ രണ്ടാം പകുതിയിലാണ് ബ്രസീൽ വിജയ ഗോളുകൾ നേടിയത്. യുവതാരം റിച്ചാർലിസന്‍റെ വകയായിരുന്നു ഗോളുകൾ. 62, 73 മിനിട്ടുകളിലായിരുന്നു താരത്തിന്‍റെ ഗോൾ നേട്ടം.

ALSO READ:വേദനയില്‍ പുളഞ്ഞ് നെയ്‌മര്‍; നെഞ്ചിടിച്ച് ബ്രസീല്‍ ആരാധകര്‍

സെർബിയയുടെ കനത്ത പ്രതിരോധത്തെ തകർത്തെറിഞ്ഞ്‌ തകർപ്പനൊരു ബൈസിക്കിൾ കിക്കിലൂടെയാണ് താരം രണ്ടാം ഗോൾ സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് അരങ്ങേറ്റത്തില്‍ നെയ്‌മര്‍ക്ക് ശേഷം ഇരട്ട ഗോള്‍ നേടുന്ന താരമായും റിച്ചാര്‍ലിസന്‍ മാറി.

ABOUT THE AUTHOR

...view details