സാവോ പോളോ:അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ബ്രസീല്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്‌ത താരമായി നെയ്‌മര്‍ (Most Goals For Brazil). ബൊളീവിയക്കെതിരായ (Brazil vs Bolivia) ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയാണ് നെയ്‌മര്‍ റെക്കോഡ് സ്വന്തം പേരിലാക്കിയത്. ഫുട്‌ബോള്‍ രാജാവ് പെലെയുടെ പേരിലായിരുന്നു ഈ റെക്കോഡ് (Neymar Jr Breaks Pele Record).
ബ്രസീലിന് വേണ്ടി 91 മത്സരങ്ങള്‍ കളത്തിലിറങ്ങിയ പെലെ 77 ഗോളുകളാണ് അന്താരാഷ്‌ട്ര ജഴ്‌സിയില്‍ എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയിട്ടുള്ളത് (Pele Goals For Brazil). കരിയറിലെ 124-ാം മത്സരത്തിലായിരുന്നു നെയ്‌മര്‍ ഈ റെക്കോഡ് പഴങ്കഥയാക്കിയത്. മത്സരത്തിന് മുന്‍പ് 77 ഗോളുകളുമായി റെക്കോഡ് പട്ടികയില്‍ പെലെയ്‌ക്കൊപ്പം തന്നെയാണ് നെയ്‌മറും സ്ഥാനം പിടിച്ചിരുന്നത് (Neymar Jr Goals For Brazil).
മുന്‍ താരം റൊണാള്‍ഡോ നസാരിയോയാണ് (Ronaldo Nazario) പട്ടികയിലെ മൂന്നാമന്‍. ബ്രസീലിനായി 98 മത്സരങ്ങളില്‍ നിന്നും 62 ഗോളാണ് റൊണാള്‍ഡോ നേടിയത്. കാനറിപ്പടയ്‌ക്കായി കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 55 ഗോളുമായി റൊമാരിയോ (Romario) മൂന്നാം സ്ഥാനത്തും 48 ഗോളോടെ സീക്കോ (Zico) അഞ്ചാം സ്ഥാനത്തുമാണ്.
യോഗ്യത റൗണ്ടില്‍ ബ്രസീലിന് ജയത്തുടക്കം:2026 ഫിഫ ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത റൗണ്ടിലെ (World Cup Qualifier CONMEBOL) ആദ്യ മത്സരത്തില്‍ ബൊളീവിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. ആദ്യ കളിയില്‍ ബൊളീവിയന്‍ സംഘത്തെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാനറിപ്പട തകര്‍ത്തെറിഞ്ഞത്. ബ്രസീലിന് വേണ്ടി നെയ്‌മറും റോഡ്രിഗോയും രണ്ട് ഗോളുകള്‍ വീതം നേടി. റഫീഞ്ഞയും ബ്രസീലിനായി ഗോള്‍ നേടി. വിക്ടർ അബ്രെഗോയാണ് ബൊളീവിയക്കായി ആശ്വാസഗോള്‍ നേടിയത് (Brazil vs Bolivia Match Result).