കേരളം

kerala

ETV Bharat / sports

'എനിക്ക് തെറ്റുപറ്റി' ; ഗര്‍ഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന് തുറന്നുസമ്മതിച്ച് നെയ്‌മര്‍ - ഫെർണാണ്ട കാംപോസ്

കാമുകി ബ്രൂണ ബിയാന്‍കാർഡിയുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍

Neymar  Neymar news  Bruna Biancardi  Neymar admits to cheating on Bruna Biancardi  Fernanda Campo  ബ്രൂണ ബിയാന്‍കാർഡി  നെയ്‌മര്‍  ഫെർണാണ്ട കാംപോസ്  ബ്രൂണ ബിയാന്‍കാർഡിയോട് മാപ്പുപറഞ്ഞ് നെയ്‌മര്‍
ഗര്‍ഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന് തുറന്ന് സമ്മതിച്ച് നെയ്‌മര്‍

By

Published : Jun 23, 2023, 5:01 PM IST

Updated : Jun 23, 2023, 5:13 PM IST

ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗർഭിണിയായ കാമുകി ബ്രൂണ ബിയാന്‍കാർഡിയെ വഞ്ചിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബ്ലോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഫെർണാണ്ട കാംപോസുമായി 31-കാരനായ നെയ്‌മറെ ചേര്‍ത്തുവച്ചായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. ഇപ്പോഴിതാ തനിക്ക് തെറ്റ് സംഭവിച്ചതായി ഏറ്റുപറഞ്ഞ നെയ്‌മര്‍ ബ്രൂണ ബിയാന്‍കാർഡിയോടും കുടുംബത്തോടും പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ്.

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട നീണ്ട കുറിപ്പിലൂടെയാണ് നെയ്‌മറുടെ ഏറ്റുപറച്ചിലും ക്ഷമാപണവും. ബ്രൂണ ബിയാന്‍കാർഡിയുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായും തങ്ങളുടെ കുഞ്ഞിനായി ഇരുവരും തമ്മിലുള്ള സ്‌നേഹം വിജയിക്കണമെന്നുമാണ് നെയ്‌മര്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നത്.

"ബ്രൂണ, നിനക്കും നിന്‍റെ കുടുംബത്തിനും വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ന്യായമല്ലാത്ത ഒന്നിനേയും ന്യായീകരിക്കുന്നതല്ല. അതിന്‍റെ ആവശ്യവുമില്ല.

നമ്മളുടെ ജീവിതത്തില്‍ എനിക്ക് നിന്നെ വേണം. ഇതിന്‍റെയെല്ലാം ഭാഗമായി നീ എത്രമാത്രം കഷ്ടപ്പെട്ടുവെന്നും എന്‍റെ അരികില്‍ വരാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നും എനിക്കറിയാം. ഞാന്‍ നിന്‍റെ അരികിൽ തന്നെയുണ്ട്.

എനിക്ക് തെറ്റുപറ്റി, ഞാന്‍ നിങ്ങളോട് എല്ലാവരോടും തെറ്റ് ചെയ്തു. കളിക്കളത്തിന് അകത്തും പുറത്തും എനിക്ക് തെറ്റ് പറ്റാറുണ്ട്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ എല്ലാം കുടുംബവും സുഹൃത്തുക്കളുമായുള്ള അടുപ്പംകൊണ്ട് വീട്ടിനുള്ളില്‍ തന്നെ പരിഹരിക്കേണ്ടതാണ്. ഇതെല്ലാം എന്‍റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ വ്യക്തികളിൽ ഒരാളെ ബാധിച്ചു.

എന്‍റെ അരികിലുണ്ടാവാന്‍ ഞാന്‍ സ്വപ്‌നം കണ്ട വ്യക്തിയെ, എന്‍റെ കുട്ടിയുടെ അമ്മയെ... ബ്രൂണ, എന്‍റെ തെറ്റുകള്‍ക്ക് ഇതിനകം തന്നെ ഞാന്‍ മാപ്പ് ചോദിച്ചിട്ടുണ്ട്. നിനക്കും കുടുംബത്തിനും വേണ്ടി അക്കാര്യം ഞാന്‍ വീണ്ടും പരസ്യമായി ചെയ്യുകയാണ്. ഒരു സ്വകാര്യ കാര്യം പരസ്യമായാൽ, ക്ഷമാപണം പരസ്യമായിരിക്കണം.

നീയില്ലാതെ ഒന്നും സങ്കൽപ്പിക്കാൻ എനിക്ക് കഴിയില്ല. ഇതെത്രത്തോളം ഫലവത്താകുമെന്നറിയില്ല. പക്ഷേ അതിനായി ഞാന്‍ ശ്രമിക്കുകയാണ്. നമ്മുടെ ബന്ധം തുടരുകയും കുഞ്ഞിനോടുള്ള നമ്മുടെ സ്നേഹം വിജയിക്കും വേണം. പരസ്പരമുള്ള സ്നേഹം നമ്മെ കൂടുതൽ ശക്തരാക്കും. എപ്പോഴും നമ്മളാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു" - നെയ്‌മര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നെയ്‌മറുടെ കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡി ആരാധകരെ അറിയിച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു തങ്ങളുടെ സന്തോഷം ബ്രൂണ ആരാധകരെ അറിയിച്ചത്. തന്‍റെ വയറില്‍ നെയ്‌മര്‍ ചുംബിക്കുന്നതും ചെവിയോര്‍ക്കുന്നതും ഉള്‍പ്പടെയുള്ള ചിത്രങ്ങളും ബ്രൂണ പങ്കുവച്ചിരുന്നു.

ALSO READ: Saff Cup| സാഫ് കപ്പ്: ഇന്ത്യയ്‌ക്കെതിരായ വമ്പന്‍ തോല്‍വി; വിസ, ടിക്കറ്റ് പ്രശ്‌നങ്ങള്‍ തിരിച്ചടിയായെന്ന് പാക് പരിശീലകന്‍

കുഞ്ഞിന്‍റെ വരവിനെ സ്വപ്‌നം കാണുന്നു. അതിനായി കാത്തിരിക്കുകയാണ് എന്നുമായിരുന്നു ബ്രൂണ ചിത്രങ്ങള്‍ക്കൊപ്പം ഏഴുതിയത്. അതേസമയം നെയ്‌മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന നോഗിര ഡാന്‍റാസില്‍ താരത്തിന് 12-വയസുകാരനായ ഒരു മകന്‍ ഉണ്ട്. ഡേവിഡ് ലൂക്ക ഡി സില്‍വ എന്നാണ് താരത്തിന്‍റെ മകന്‍റെ പേര്. തന്‍റെ 19-ാം വയസിലാണ് നെയ്‌മര്‍ ഡേവിഡ് ലൂക്ക ഡി സില്‍വയുടെ അച്ഛന്‍ ആവുന്നത്. നെയ്‌മറും കരോളിനയും തമ്മില്‍ 2010 മുതല്‍ 2011 വരെയായിരുന്നു ബന്ധമുണ്ടായിരുന്നത്. മകന്‍റെ ജനനത്തോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു.

Last Updated : Jun 23, 2023, 5:13 PM IST

ABOUT THE AUTHOR

...view details